CinemaMollywoodNEWS

ക്ലാസ് ചിത്രമൊരുക്കിയ സംവിധായകനെ പ്രശംസിച്ച് മാസ് സിനിമകളുടെ സംവിധായകന്‍

അല്‍ത്താഫ് സലിം സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ വൈശാഖ് രംഗത്ത്. തുടക്കകാരന്‍റെ പതര്‍ച്ചയില്ലാതെയാണ് അല്‍ത്താഫ് സലിം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സംവിധാനം ചെയ്തിരിക്കുന്നതെന്നും പ്രമേയത്തിലും ,അതിന്റെ അവതരണത്തിലും, പാലിച്ചിരുന്ന പോസിറ്റീവ് സമീപനം സിനിമയെ കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ടെന്നും വൈശാഖ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ചിത്രത്തിലെ കുര്യന്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ശാന്തി കൃഷ്ണയുടെ മടങ്ങി വരവിനു സാക്ഷ്യം വഹിച്ച ചിത്രം കൂടിയാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’.

shortlink

Related Articles

Post Your Comments


Back to top button