Videos

കാമ്പസിലെ ‘ചില്ലറ’ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സക്കറിയ പോത്തന്‍ വരുന്നു

ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയ്‌ലാല്‍ മേനോന്‍, അനില്‍ ബിസ്വാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് നവാഗതനായ സജിത് ജഗദ്നന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘ഒരേമുഖം’.
‘അടി കപ്യാരെ കൂട്ടമണി’ എന്ന രസകരമായ കാമ്പസ് ചിത്രത്തിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍- അജു വര്‍ഗീസ്‌ കൂട്ടുകെട്ടില്‍ വരുന്ന മറ്റൊരു പുതുമയുള്ള കാമ്പസ് ചിത്രമാണ് ‘ഒരേമുഖം’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷക സ്വീകര്യതയോടെ മുന്നേറുകയാണ്. ടീസറില്‍ നിന്ന് വളരെ വ്യത്യസ്തമായിട്ടാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ നര്‍മത്തെ പൊതിയുമ്പോള്‍ ട്രെയിലര്‍ ദുരുഹതകളാല്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഒട്ടുമിക്ക കാമ്പസ് ചിത്രങ്ങള്‍ക്കും പ്രേക്ഷകര്‍ നല്‍കിയിട്ടുള്ള പിന്തുണ ഒരേമുഖത്തിലും ആവര്‍ത്തിക്കപ്പെടുമെന്ന്‍ നമുക്ക് കരുതാം.

ത്രില്ലര്‍ സ്വഭാവം പുലര്‍ത്തുന്ന ചിത്രത്തിലെ ഗാനം പ്രേക്ഷകരുമായി ഇണങ്ങി കഴിഞ്ഞു.
ബിജിബാല്‍ ഈണമിട്ട് വിനീത് ശ്രീനിവാസന്‍ പാടിയ ‘സദിരുമായി’….എന്ന ഗാനം ഗാനശ്രോതാക്കളുടെ ശ്രദ്ധയാകര്‍ശിച്ചു കഴിഞ്ഞു. യു ട്യൂബില്‍ വന്‍ സ്വീകാര്യതയാണ് വിനീത് ശ്രീനിവാസന്‍റെ ഈമനോഹര ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രയാഗ മാര്‍ട്ടിന്‍, ജുവല്‍ മേരി, ഗായത്രി സുരേഷ്, ഓര്‍മ ബോസ് എന്നിവരാണ്‌ ചിത്രത്തിലെ നായികമാര്‍. അഭിരാമി, മണിയന്‍പിള്ള രാജു, ചെമ്പന്‍ വിനോദ് ജോസ്, രണ്‍ജിപണിക്കര്‍, ശ്രീജിത്ത് രവി, ബാലാജി, യാസര്‍ സലീം, പ്രദീപ് കോട്ടയം, നോബി, സുരേഷ് അരിസ്റ്റോ, കാവ്യ സുരേഷ്, രമ്യാപണിക്കര്‍, അമൃത, രോഷ്നി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍ .
ധ്യാന്‍ ശ്രീനിവാസന്റെ കഥാപാത്രമായ സക്കറിയ പോത്തനാകും സിനിമയുടെ പ്രധാന ആകര്‍ഷണം. ചിത്രത്തിന്റെ ട്രെയിലര്‍ അത് വ്യക്തമാക്കുന്നുണ്ട്. കാമ്പസിലെ ‘ചില്ലറ’ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നവംബര്‍-18ന് നിങ്ങളുടെ മുന്നിലേക്ക്‌ സക്കറിയയും കൂട്ടരും എത്തുകയാണ്.

shortlink

Related Articles

Post Your Comments


Back to top button