CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

ഒരിക്കല്‍ കൂടി സ്ഫടികം ചെയ്യാന്‍ തയ്യാറാകുമോ? മോഹന്‍ലാലിന്റെ ചോദ്യത്തിന് സംവിധായകന്‍ നല്‍കിയ മറുപടി ഇങ്ങനെ

താര പരിവേഷം മോഹന്‍ലാലിനു നല്‍കിയതില്‍ പ്രധാന പങ്കുവഹിച്ച ചിത്രമാണ് സ്ഫടികം. ഭദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ആടുതോമ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍ വേഷങ്ങളില്‍ ഒന്നാണ്. തനിക്കെന്നും പ്രിയപ്പെട്ട ചിത്രമാണ് സ്ഫടികമെന്നും മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാലിന്റെ ലാല്‍ സലാം പരിപാടിയില്‍ അതിഥിയായി എത്തിയത് സംവിധായകന്‍ ഭദ്രന്‍ ആയിരുന്നു. ”തന്നെ വച്ചല്ലാതെ വേറെ ആരെയെങ്കിലും നായകനാക്കി ഒരിക്കല്‍ കൂടി സ്ഫടികം ചെയ്യാന്‍ തയാറാകുമോ” എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ ഭദ്രന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ”അങ്ങനെയൊരു സിനിമ ഇനി ഉണ്ടാകില്ല. . അങ്ങനെ ഒരു സിനിമയിലേക്ക് താന്‍ കടന്നാല്‍ ആര് അഭിനയിക്കും എന്ന ചോദ്യം നമ്മുടെ മുന്നില്‍ നില്‍ക്കും. തന്റെ മനസിനകത്ത് ആട് തോമയെ അത്ര കണ്ട് ഉള്‍ക്കൊണ്ട് അഭിനയിച്ച നടന്‍ മോഹന്‍ലാല്‍ ആണ്. ” ഭഭ്രന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button