BollywoodGeneralLatest NewsNEWS

അക്‌സർ 2 : ആ രഹസ്യം സോഫിയ പറയുന്നു

മോഡലും ബിഗ് ബോസിലെ മുന്‍ മത്സരാര്‍ഥിയുമായ സോഫിയ ഹയാത്, താൻ അക്‌സർ 2 എന്ന ചിത്രത്തിൽ എെറ്റം സോങ് ചെയ്യുന്നു എന്ന വാർത്തയ്ക്കു പ്രതികരണവുമായി ഒടുവിൽ രംഗത്ത് .

താൻ എെറ്റം സോങ് ചെയ്യുന്നില്ല. താൻ ഐറ്റം സോങ് ചെയ്യുന്നുവെന്നുള്ള തരത്തിൽ ഒരുപാടു അഭ്യൂഹങ്ങൾ കേട്ടിരുന്നു. സുഹൃത്തുക്കൾ പോലും അന്വേഷിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് താനിത് വെളിപ്പെടുത്തുന്നതെന്നു സോഫിയ പറയുന്നു. അത്തരത്തിലുള്ള അവസരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചിരുന്നെങ്കിൽ സന്തോഷത്തോടെ ചെയ്യുമായിരുന്നുവെന്നും സോഫിയ പറഞ്ഞു. 2006 ല്‍ ഇറങ്ങിയ അക്‌സറിന്റെ രണ്ടാം ഭാഗമാണ് അക്‌സര്‍ 2. സെറിന്‍ ഖാന്‍ ആണ് ചിത്രത്തിലെ നായിക. ഗൗതം റോഢ്, അഭിനവ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

shortlink

Post Your Comments


Back to top button