Latest NewsKeralaNews

നാടിനു ദോഷമാകുന്ന ഇത്തരം വിഷജന്മങ്ങളെ ഇനിയെങ്കിലും കയറൂരി വിടാതിരിക്കു: കുറിപ്പ്

സത്യത്തിൽ ഒരു കുഞ്ഞിന് വീട്ടിൽ പോലും സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത നാടായി മാറി കേരളം

കാഞ്ഞങ്ങാട് ഭാഗത്തു നിന്നും ഒൻപതു വയസ്സുള്ള പെൺകുഞ്ഞിനെ, വീട്ടിൽ നിന്നും പുലർച്ചെ എടുത്തുകൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിക്കുകയും തുടർന്നു ആ കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ അപഹരിച്ചു കടന്നുകളയുകയും ചെയ്ത സംഭവത്തിൽ അധ്യാപികയും എഴുത്തുകാരിയുമായ ഡോ. അനുജ ജോസഫ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

read also: ഇടിമിന്നലേറ്റ് 12 പേര്‍ മരിച്ചു: മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം വീതം സഹായധനം

പോസ്റ്റ്

കാഞ്ഞങ്ങാട് ഭാഗത്തു നിന്നും ഒൻപതു വയസ്സുള്ള പെൺകുഞ്ഞിനെ, വീട്ടിൽ നിന്നും പുലർച്ചെ 3മണിയോടെ എടുത്തു കൊണ്ടു പോകുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും തുടർന്നു ആ കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ അപഹരിച്ചു പ്രതി കടന്നു കളഞ്ഞു.

പേടിച്ചരണ്ടു നിന്ന കുഞ്ഞിനോട് നാലോ അഞ്ചോ വീട് കഴിഞ്ഞാൽ നിന്റെ വീടെന്നും പ്രതി പറഞ്ഞു എന്നാണറിവ്. തുടർന്നു അടുത്തു കണ്ട വീട്ടിലെയ്ക്കു കുഞ്ഞു പോകുകയും,വീട്ടുകാരോട് കാര്യങ്ങൾ അറിയിച്ചതിനെ പ്രതി കുഞ്ഞിന്റെ മാതാപിതാക്കൾ എത്തുകയും പരാതി നൽകുകയും ചെയ്തു. പ്രതിക്കായി വ്യാപകമായി തിരച്ചിൽ നടക്കുന്നു.

ഇതു വരെ സത്യത്തിൽ ഒരു കുഞ്ഞിന് വീട്ടിൽ പോലും സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത നാടായി മാറി കേരളം. ഇവിടെ എന്തും ചെയ്യാം, നാലഞ്ചു ദിവസം കഴിഞ്ഞാൽ ജാമ്യവും കിട്ടും, വർഷം ഒന്നാകേണ്ട കാലതാമസം ഓരോ കുറ്റവാളിയും നാട്ടിലിറങ്ങി അടുത്ത കൊലയോ, കവർച്ചയോ, അക്രമമോ ഒക്കെ കാഴ്ച വയ്ക്കുന്നു.

ഇത്തരത്തിൽ കുറ്റവാളികളെ കയറൂരി വിടുന്ന നിയമ വ്യവസ്ഥ ഈ നാട്ടിലെ ഉള്ളു എന്നതാണ് ഏറെ അതിശയിപ്പിക്കുന്നത്.നാടിനു ദോഷമാകുന്ന ഇത്തരം വിഷജന്മങ്ങളെ ഇനിയെങ്കിലും കയറൂരി വിടാതിരിക്കു.

ജനങ്ങളുടെ ജീവന് സംരക്ഷണം നൽകുന്നതാകണം നിയമവ്യവസ്ഥ. ഇന്നു നടുറോഡിലിട്ടു മനുഷ്യനെ തല്ലാനും കൊല്ലാനും ഒന്നും ആർക്കും ഭയമില്ലാത്ത സാഹചര്യം എങ്ങനെ ഉണ്ടായി, ഈ സമൂഹത്തിൽ ഭീതിയോടെ അല്ലാതെ ആർക്കെങ്കിലും ഇന്നു ജീവിക്കാൻ സാധിക്കുമോ?

ഒരു കൊച്ചു കുഞ്ഞിനെ ഉറക്കത്തിൽ നിന്നും എടുത്തോണ്ട് പോയി ഉപദ്രവിച്ച അവനെയൊക്കെ കയ്യിൽ കിട്ടിയാൽ പേപ്പട്ടിയെ പോലെ തല്ലികൊല്ലുക.

മനുഷ്യനോട്‌ മാത്രമേ മനുഷ്യത്വം കാണിക്കേണ്ട ആവശ്യമുള്ളു. രാക്ഷസ ജന്മങ്ങളോട് അതു വേണ്ട.
ഒരു കുഞ്ഞിനും ഈ അനുഭവം ഉണ്ടാകരുത്.പിറന്നു വീണ മണ്ണിൽ ഭയത്തോടെ ജീവിക്കേണ്ടവരല്ല ഓരോരുത്തരും,അഭിമാനത്തോടെ,ആർജ്ജവത്തോടെ ജീവിക്കാനുള്ള സാഹചര്യമാണ് ഈ നാടിനു ആവശ്യം.
#justice #socialmedia #  #children #KeralaNews @topfans #Justice #kerala #trendingpost
Dr. Anuja Joseph
Trivandrum

shortlink

Related Articles

Post Your Comments

Related Articles


Back to top button