Latest NewsNewsIndia

ഗുണയിലേയ്ക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം, എട്ട് പേര്‍ മരണത്തിന് കീഴടങ്ങി: ഒരാള്‍ രക്ഷപ്പെട്ടു

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയില്‍ ബെത്മയ്ക്ക് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് 8 പേര്‍ മരിച്ചു. തിരക്കേറിയ ഇന്‍ഡോര്‍-അഹമ്മദാബാദ് ഹൈവേയില്‍ ബുധനാഴ്ച്ച വൈകീട്ടോടെയായിരുന്നു സംഭവം.അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടസമയം കാറില്‍ ഒന്‍പത് പേരാണ് ഉണ്ടായിരുന്നതെന്ന് ഡിഎസ്പി(റൂറല്‍) ഉമാകാന്ത് ചൗധരി പറഞ്ഞു.

Read Also: കനത്ത മഴ, തീവ്ര ഇടിമിന്നലും കാറ്റും: ജില്ലാ കളക്ടര്‍മാര്‍ക്ക് അടിയന്തര മുന്നറിയിപ്പ്

ഗുണയിലേക്കുള്ള യാത്രയ്ക്കിടെ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എന്നാല്‍ ഏത് വാഹനമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്താനായിട്ടില്ല. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കഴിഞ്ഞ മെയ് 6ന് മധ്യപ്രദേശിലെ ജബല്‍പൂരില്‍ ട്രാക്റ്റര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 4 കുട്ടികളുള്‍പ്പെടെ 5 പേര്‍ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button