KeralaLatest NewsNews

നിരവധി ക്രിമിനല്‍ കേസുകള്‍: യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് ഇയാളെ മാറ്റി.

കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. നിരന്തരം ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന, ലഹരി മരുന്ന് ഉപയോഗമടക്കമുള്ള കേസുകളില്‍ പ്രതിയായ കോഴിക്കോട് കല്ലാനോട് സ്വദേശിയായ ജിബിൻ ജോർജിനെതിരെയാണ് കൂരാച്ചുണ്ട് പൊലീസ് കാപ്പാ നിയമപ്രകാരമുള്ള കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവിനു പിന്നാലെ നടപടി എടുത്തത്.

read also: ഐജി പി വിജയൻ ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍

കഴിഞ്ഞ ദിവസമാണ് ഇയാളെ കല്ലാനോട് ടൗണില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് ഇയാളെ മാറ്റി. കൂരാച്ചുണ്ട് ഇൻസ്പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button