KeralaLatest NewsNews

കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയിൽ അസ്ഥികൂടം : ഫോറൻസിക് സംഘവും പരിശോധന നടത്തി

ഡോഗ്‌ സ്ക്വാഡിനെയെത്തിച്ച് പരിശോധന നടത്തിയെങ്കിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളൊന്നു ലഭിച്ചില്ല.

പാലക്കാട് : കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിയിൽ അസ്ഥികൂടം കണ്ടെത്തി. തുടർന്ന് പ്രദേശത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തി. ഇന്നലെ വൈകിട്ടാണ് കഞ്ചിക്കോട് ഉമ്മണിക്കുളത്ത് കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിയിൽ അസ്ഥികൂടം കണ്ടെത്തിയത്.

പ്രദേശത്ത് വിറക് ശേഖരിക്കാൻ പോയ നാട്ടുകാരാണ് അസ്ഥികൂടം ആദ്യം കണ്ടത്. ഉടൻ വാർഡ് കൗൺസിലർ ജയൻ്റെ നേതൃത്വത്തിൽ കസബ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തലയോട്ടിയും ശരീരത്തിലെ മറ്റ് ചില അസ്ഥികളുമാണ് കണ്ടെത്തിയത്. ഡോഗ്‌ സ്ക്വാഡിനെയെത്തിച്ച് പരിശോധന നടത്തിയെങ്കിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളൊന്നു ലഭിച്ചില്ല.

read also: പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി: അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചു

കണ്ടെത്തിയ അസ്തികൾ ഫോറൻസിക് പരിശോധനകൾക്കായി അയച്ചു. നാലുമാസം മുമ്പ് വിറക് ശേഖരിക്കാൻ പോയ പ്രദേശവാസിയെ കാണാതായിരുന്നു. ഇയാളുടേതാണോ കണ്ടെത്തിയ അസ്ഥികൾ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button