Latest NewsKerala

3 ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്: തലസ്ഥാനത്തുള്ളവരുൾപ്പെടെ പ്രത്യേകം ശ്രദ്ധിക്കണം

തിരുവനന്തപുരം: 3 ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. തുടർച്ചയായി കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലാണ നടപടി. പാലക്കാട്, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.

തിരുവനന്തപുരത്ത് ഇന്ന് 37 ഡിഗ്രി സെൽഷ്യസാണു ചൂട്. ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽ 38 ഡിഗ്രി, കോഴിക്കോട് 37 ഡിഗ്രി എന്നിങ്ങനെയാണ്. എറണാകുളം, കണ്ണൂർ, കാസർകോട്, കോട്ടയം ജില്ലകളിലും 37 ഡിഗ്രി തുടരും. ഇന്നലെ പുനലൂരിലാണ് (40 ഡിഗ്രി സെൽഷ്യസ്) സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ട്. നാളെയും ശനിയാഴ്ചയും കൂടുതൽ പ്രദേശത്ത് മഴ ലഭിക്കും. മലയോര മേഖലയിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ശനിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

shortlink

Post Your Comments


Back to top button