Latest NewsDevotional

ദീര്‍ഘായുസ്സിനും ജീവിതാഭിവൃദ്ധിക്കും മന:ശാന്തിക്കും വേണ്ടിയുള്ള വിവിധ തുലാഭാരങ്ങൾ

കദളിപ്പഴം കൃഷ്ണന് ഏറ്റവും അധികം ഇഷ്ടമുള്ള ഒരു വഴിപാടാണ്.

ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും രോഗങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും പലരും വഴിപാടായി മഞ്ചാടിക്കുരു തുലാഭാരം നേരാറുണ്ട്. ഇത് രോഗശയ്യയില്‍ നിന്നും അപകടങ്ങളില്‍ നിന്നും നമ്മളെ രക്ഷിക്കുന്നു എന്നാണ് വിശ്വാസം. ആയുരാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് നല്ലൊരു വഴിപാടാണ് മഞ്ചാടിക്കുരു കൊണ്ട് തുലാഭാരം നടത്തുന്നത്. ക്ഷേത്രങ്ങളിലെ രീതി അനുസരിച്ച്‌ വേണം ഇത്തരം തുലാഭാരങ്ങള്‍ നടത്തേണ്ടത്.

രോഗങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും ആരോഗ്യമുള്ള ജീവിതത്തിനും സഹായിക്കുന്നു കദളിപ്പഴം കൊണ്ടുള്ള തുലാഭാരം. കദളിപ്പഴം കൃഷ്ണന് ഏറ്റവും അധികം ഇഷ്ടമുള്ള ഒരു വഴിപാടാണ്. ഇത് കൊണ്ട് തുലാഭാരം നടത്തുന്നത് രോഗങ്ങളില്‍ നിന്ന് മുക്തി നല്‍കുന്നതിന് സഹായിക്കുന്നു. എത്ര വലിയ ഗുരുതര രോഗമാണെങ്കിലും വിശ്വാസം കൊണ്ട് നമുക്ക് അതിനെയെല്ലാം തോല്‍പ്പിക്കാനാവുന്നു.

ശനിദോഷത്തിന് പരിഹാരം കാണുന്നതിന് എള്ള് കൊണ്ട് തുലാഭാരം നടത്താവുന്നതാണ്. ശനിദോഷം ഉണ്ടെങ്കില്‍ അത് പല കാര്യങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുന്നു, കൂടാതെ ആരോഗ്യത്തിനും ആയുസ്സിനും വരെ ഇത് സഹായിക്കുന്നു. ശനിദോഷ പരിഹാരത്തിന് സഹായിക്കുന്ന ഒന്നാണ് എള്ള് കൊണ്ടുള്ള തുലാഭാരം. ഇത് ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ദീര്‍ഘ കാലമായി മാറാതെ നില്‍ക്കുന്ന വയറു വേദനയോ മറ്റ് ഉദര സംബന്ധമായ രോഗങ്ങളോ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് ശര്‍ക്കര കൊണ്ടുള്ള തുലാഭാരമാണ് പലരും നടത്താറുള്ളത്. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്നാണ് വിശ്വാസം. ഉദര രോഗത്തിന് പരിഹാരം കാണുന്നതിന് യാതൊരു വിധത്തിലും സംശയിക്കേണ്ടതായില്ല. ഈ വഴിപാട് നിങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥകളെ ഇല്ലാതാക്കും എന്നാണ് വിശ്വാസം.

പലരും ചിക്കന്‍പോക്‌സിന് ചികിത്സിക്കാറുണ്ട്, എന്നാല്‍ വിശ്വാസത്തിന്റെ ഭാഗമായി ചിക്കന്‍ പോക്‌സിനെ പ്രതിരോധിക്കാന്‍ തുലാഭാരം നടത്താറുണ്ട് പല വിശ്വാസികളും. കുരുമുളക് കൊണ്ടാണ് ചിക്കന്‍പോക്‌സിന് പരിഹാരം കാണുന്നതിന് വഴിപാട് നടത്താറുള്ളത്. ഇത് കൊണ്ട് തുലാഭാരം നടത്തിയാല്‍ ചിക്കന്‍പോക്‌സ് പൂര്‍ണമായും മാറും എന്നാണ് വിശ്വാസം.

ദൃഷ്ടി ദോഷ പരിഹാരത്തിനായും തുലാഭാരം നടത്തുന്നവരുണ്ട്. കുട്ടികള്‍ക്കായാണ് ഇത് ഏറ്റവും കൂടുതല്‍ നടത്തുന്നത്. ഉപ്പ് കൊണ്ടാണ് ദൃഷ്ടി ദോഷ പരിഹാരത്തിന് തുലാഭാരം നടത്തുന്നത്. ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും ഈ തുലാഭാരം നല്ലതാണ്. കുട്ടികള്‍ക്കും വേണ്ടി നടത്തുമ്ബോള്‍ ഉപ്പ് കൊണ്ട് തുലാഭാരം നടത്താവുന്നതാണ്.

ജോലിയിലെ ഉയര്‍ച്ചക്കായി ഏറ്റവും അധികം ചെയ്യുന്ന തുലാഭാരമാണ് താരപ്പൂവ്. താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തുന്നത് ജോലിയിലെ ഉയര്‍ച്ചക്കും സാമ്ബത്തിക നേട്ടത്തിനും ഐശ്വര്യത്തിനും വളരെ ഉത്തമമാണ്. അതുകൊണ്ട് തുലാഭാരത്തിനായി താമരപ്പൂവ് ഉപയോഗിക്കാവുന്നതാണ്. ഇത് കൊണ്ട് തുലാഭാരം നടത്തുന്നത് ഉത്തമമാണ്.

പലരും പല പ്രത്യേക രോഗങ്ങള്‍ക്കായി തുലാഭാരം വഴിപാടായി നടത്താറുണ്ട്. പ്രമേഹത്തിന് പഞ്ചസാര കൊണ്ടാണ് ഇത്തരത്തിലുള്ള തുലാഭാരം നടത്തുന്നത്. ഇത് രോഗശാന്തിക്കും പ്രമേഹത്തിന് പരിഹാരം കാണുന്നതിനും ഉള്ള വഴിപാടായാണ് കണക്കാക്കുന്നത്. വിശ്വാസങ്ങള്‍ തന്നെയാണ് ഇത്തരം രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button