KeralaLatest NewsNews

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസങ്ങളില്‍ ശക്തമായ മഴ : വിവിധ ജില്ലകളില്‍ മഞ്ഞ അലർട്ട്

ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്ത അഞ്ചുദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതിനെ തുടർന്ന് മേയ് എട്ടാംതീയ്യതി ഇടുക്കി, മലപ്പുറം ജില്ലകളിലും മേയ് 11-ാം തീയ്യതി പത്തനംതിട്ടയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

read also: ഭർത്താവിനൊപ്പം കിടപ്പുമുറിയില്‍ ഇരുന്ന യുവതിക്കൊപ്പം കട്ടിലില്‍ കിടന്ന് കാമുകൻ, വെട്ടേറ്റ് ആശുപത്രിയിൽ

ചൊവ്വാഴ്ച വൈകുന്നേരം ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർവരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button