KeralaLatest News

വിവാഹ കമ്പോളത്തെ ഞെട്ടിച്ച് സ്വര്‍ണ്ണവില വിണ്ടും മുകളിലേക്ക്: ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് കാണാനാകുന്നത്. ഇന്ന് പവന് 240 രൂപ കൂടി. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53,080 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 6635 രൂപയാണ് വില. സ്വർണവിലയിൽ പുത്തൻ റെക്കോർഡുകൾ തീർത്ത മാസമാണ് 2024 ഏപ്രിൽ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് വിലകളും ഇതേമാസം രേഖപ്പെടുത്തി.

എന്നാൽ, മെയ് മാസം ആരംഭിച്ചപ്പോൾ തന്നെ പ്രതീക്ഷകൾ നൽകിയാണ് ആരംഭം.മെയ് ആരംഭിച്ച അന്ന് തന്നെ വലിയ തോതില്‍ സ്വർണവിലകുറഞ്ഞു കൊണ്ടാണ് വ്യാപാരം നടന്നത്. 800 രൂപയാണ് കൂറഞ്ഞത്. തൊട്ടടുത്ത ദിവസം 560 രൂപ ഉയര്‍ന്നു. മെയ് മൂന്നിന് 400 രൂപ കുറഞ്ഞു. മെയ് നാലിന് 60 രൂപ കൂടി.രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്ക് കാരണമാകുന്നത്.

വിവാഹ സീസൺ ആയതിനാൽ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയായിരുന്നു വില വർദ്ധനവ്. സ്വർണ്ണത്തിന്റെ വിലയിൽ നേരിയ കുറവ് സംഭവിക്കുമ്പോൾ തന്നെ ജ്വല്ലറികളിൽ അഡ്വാൻസ് ബുക്കിങ്ങിന്റെ തിരക്കും വർദ്ധിക്കുന്നു. ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില മുന്നോട്ട് പോകുന്നത്. ഇനിയും കുറയാനുള്ള സാധ്യതയും കൂടാനുള്ള സാധ്യതയും തള്ളാനാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button