ന്യൂഡല്‍ഹി: മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്‌സഭാ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. ഗുജറാത്തിലെ 25 മണ്ഡലങ്ങള്‍, കര്‍ണാടകത്തിലെ14 മണ്ഡലങ്ങള്‍, മധ്യപ്രദേശിലെ 8 മണ്ഡലങ്ങള്‍, യുപിയിലെ 10 മണ്ഡലങ്ങള്‍, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങള്‍ എന്നിവയിലടക്കമാണ് ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുക.
പരസ്യ പ്രചാരണ അവസാനിക്കുന്ന ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയിലെത്തും. അയോധ്യയില്‍ റോഡ് ഷോ അടക്കമുള്ള പരിപാടികളില്‍ മോദി പങ്കെടുക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഇന്ന് റാലികള്‍ നടത്തുന്നുണ്ട്.
Post Your Comments