KeralaLatest NewsNews

എറണാകുളത്ത് രണ്ടിടങ്ങളിലായി യുവതിയുടേയും പുരുഷന്റെയും മൃതദേഹങ്ങള്‍ റെയില്‍വെ പാളങ്ങളില്‍ കണ്ടെത്തി

കൊച്ചി : എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. നെടുമ്പാശ്ശേരിക്കടുത്ത് നെടുവന്നൂരില്‍ റെയില്‍ പാളത്തില്‍ 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ട്രെയിനില്‍ നിന്നും വീണതാണോയെന്ന് സംശയിക്കുന്നതായി റെയില്‍വേ അധികൃതരും പൊലീസും അറിയിച്ചു.

Read Also: എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവം: പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

ആലുവയ്ക്കടുത്ത് തായിക്കാട്ടുകര മാന്ത്രയ്ക്കല്‍ റെയില്‍വേ ലൈനില്‍ 53 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹവും കണ്ടെത്തി. ട്രെയിനിടിച്ച നിലയിലാണ് മൃതദേഹം. സമീപത്ത് മണ്ണംതുരുത്ത് സ്വദേശി സാബു എന്ന പേരിലുള്ള ലൈസന്‍സ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button