Latest NewsKeralaNews

സംസ്ഥാനത്ത് ചൂട് കൂടിവരുന്നു, വെള്ളിയാഴ്ച്ച വരെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് ഇന്നും ചൂട് കൂടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച്ച വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. പാലക്കാട് താപനില 40 °C വരെ ഉയരാന്‍ സാധ്യതയുണ്ട്. കൊല്ലം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.

Read Also:കൊവിഡ് വാക്‌സിന്‍ എന്ന് പറഞ്ഞ് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് കുത്തിവയ്പ് എടുത്ത സംഭവം: അജ്ഞാതനെ തേടി പൊലീസ്

ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ ലഭിക്കാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. കേരള- തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button