Latest NewsKeralaMollywoodNewsEntertainment

ലോകത്തിന് തന്നെ മാതൃകയായ പുതിയ കാലത്തെ ഉൾകൊള്ളുന്ന ഇൻഡ്യയുടെ യഥാർത്ഥ ഭാരതീയ സംസ്ക്കാരം : ഹരീഷ് പേരടി

സത്യത്തെ അംഗീകരിക്കാൻ കെൽപ്പില്ലാത്ത ഭയം ഫാസിസത്തെ ഉൽപാദിപ്പിക്കുന്നു

അയോധ്യയുടെയും രാമന്റെയും ചിത്രങ്ങൾ കുടമാറ്റത്തിൽ ഉയർത്തിയതിന് പിന്നാലെ തൃശൂർ പൂരം വിവാദത്തിലായിരുന്നു. ഇപ്പോഴിതാ തൃശ്ശൂർ പൂരത്തിന് ശാസ്ത്രത്തെ ബഹുമാനിച്ച് ഉയർത്തിയ ISRO ചന്ദ്രയാന് ആശംസകൾ അർപ്പിച്ചത് ആരും ചർച്ച ചെയ്തില്ലെന്നും രാഷ്ട്രീയമാണ് പൂരത്തിൽ പലരും നോക്കിയതെന്ന വിമർശനവുമായി നടൻ ഹരീഷ് പേരടി.

read also: നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച്‌ തകർന്ന് 10 പേർ മരിച്ചു

കുറിപ്പ് ഇങ്ങനെ,

‘ഭാരതത്തിന്റെ അഭിമാനം ISRO ചന്ദ്രയാന് പൂരാശംസകൾ’..ഇന്നലെ തൃശ്ശൂർ പൂരത്തിന് ശാസ്ത്രത്തെ ബഹുമാനിച്ച് ഉയർത്തിയ ചിത്രമാണിത്…ലോകത്തിന് തന്നെ മാതൃകയായ പുതിയ കാലത്തെ ഉൾകൊള്ളുന്ന ഇൻഡ്യയുടെ യഥാർത്ഥ ഭാരതിയ സംസ്ക്കാരം ..സംഘാടകർക്ക് അഭിവാദ്യങ്ങൾ..💪🙏❤️..ഇത്തരം ചിത്രങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ നിന്ന് ഒളിപ്പിച്ച് കുത്തിതിരുപ്പുകൾ മാത്രം ഉയർത്തുന്ന കപട പുരോഗമനവാദികളെ തിരിച്ചറിയേണ്ട സമയമായി..ഇത് എന്താണ് ആരും ചർച്ചചെയാത്തത് എന്ന് എനിക്ക് മനസ്സിലാവുന്നേയില്ല…ഒരു പക്ഷെ പുരം മുടക്കികൾ സംഘാടകരുടെ ഈ ശാസ്ത്രബോധത്തെയാണോ ഭയപ്പെടുന്നത്…സത്യത്തെ അംഗീകരിക്കാൻ കെൽപ്പില്ലാത്ത ഭയം ഫാസിസത്തെ ഉൽപാദിപ്പിക്കുന്നു …ജാഗ്രതൈ..🙏🙏🙏❤️❤️❤️

shortlink

Related Articles

Post Your Comments

Related Articles


Back to top button