Latest NewsNewsInternational

പ്രവചനം ഫലിക്കുമോ? പശ്ചിമേഷ്യ കത്തും, ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തിലേക്ക് 9 രാജ്യങ്ങളെത്തുമെന്ന് ആധുനിക നോസ്ട്രഡാമസ്

ലണ്ടന്‍ : ബാബ വംഗ നടത്തിയ പ്രവചനങ്ങള്‍ പലതും യാഥാര്‍ത്ഥ്യമായിട്ടുണ്ട്. നോസ്ട്രഡാമസുമായി ബള്‍ഗേറിയന്‍ ജ്യോതിഷിയെ എപ്പോഴും താരതമ്യം ചെയ്യുന്നത്.

Read Also: ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കുട്ടികള്‍, പ്രതിയായ അച്ഛന്‍ ജീവനൊടുക്കിയ നിലയില്‍: യുവതി അതീവ ഗുരുതരാവസ്ഥയില്‍

നേരത്തെ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തെ കുറിച്ചുള്ള ബാബ വംഗയുടെ പ്രവചനം വൈറലായിരുന്നു. പശ്ചിമേഷ്യ സംഘര്‍ഷഭരിതമാകുമെന്നായിരുന്നു മുന്നറിയിപ്പ്.

അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. അതേസമയം ബാബ വംഗ പ്രവചിച്ചതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് ഇപ്പോള്‍ മറ്റൊരു ജ്യോതിഷിയായ ക്രെയിഗ് ഹാമില്‍ട്ടന്‍ പാര്‍ക്കര്‍ പ്രവചിക്കുന്നത്. ആധുനിക നോസ്ട്രഡാമസ് എന്ന വിശേഷണം ഉള്ള ജ്യോതിഷിയാണ് അദ്ദേഹം.

നിരവധി കാര്യങ്ങളാണ് ക്രെയിഗ് ഹാമില്‍ട്ടന്‍ പ്രവചിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഇസ്രായേല്‍ ഇറാന്‍ യുദ്ധം അദ്ദേഹം പ്രവചിച്ചിരുന്നു. അതേപോലെ തന്നെ സംഭവിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴുള്ളത് സാധാരണ സംഭവമാണെന്നും, യുദ്ധം ശക്തമാക്കുമെന്നും ഹാമില്‍ട്ടന്‍ പ്രവചിക്കുന്നു. പശ്ചിമേഷ്യ സംഘര്‍ഷഭരിതമാകും. ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും ജ്യോതിഷി പറയുന്നു.

അത് മാത്രമല്ല പല രാജ്യങ്ങളും ചേരി തിരിഞ്ഞ് ഇവരെ പിന്തുണയ്ക്കാന്‍ തുടങ്ങും. ഒന്‍പതോളം രാജ്യങ്ങള്‍ യുദ്ധത്തിന്റെ ഭാഗമാകുമെന്നും ഹാമില്‍ട്ടന്‍ പറഞ്ഞു.

നാല് രാജ്യങ്ങള്‍ ഉറപ്പായും ഈ യുദ്ധത്തിലേക്ക് എത്തും. ഇവര്‍ നേരത്തെ തന്നെ വരാനുള്ള സാധ്യത ശക്തമാണ്. അതില്‍ ആദ്യത്തേത് റഷ്യയാണ്.
അതുപോലെ ഈ യുദ്ധത്തിലേക്ക് ഇറങ്ങാന്‍ അമേരിക്ക നിര്‍ബന്ധിതരാകും. ബ്രിട്ടനും ഇറങ്ങേണ്ടി വരും. ഫ്രാന്‍സും വൈകാതെ യുദ്ധ രംഗത്തിറങ്ങും. ജര്‍മനിയും ഇതോടൊപ്പം ഉണ്ടാവും. ചൈന പക്ഷേ യുദ്ധത്തിന് ഇറങ്ങാന്‍ സാധ്യതയില്ല. പകരം സമാധാനത്തിന്റെ പാതയിലേക്ക് നീങ്ങാനാണ് സാധ്യതയെന്നും ഹാമില്‍ട്ടണ്‍ പ്രവചിക്കുന്നു.

 

 

shortlink

Post Your Comments


Back to top button