KeralaLatest NewsNews

വിദേശത്ത് നിന്നിറക്കിയ പാല്‍പ്പൊടി കുടിച്ച് വളര്‍ന്ന നേതാവല്ല പിണറായി, നേതാക്കള്‍ രാഹുലിനെ ഉപദേശിക്കണം: ഇ പി ജയരാജന്‍

കണ്ണൂര്‍: രാഹുല്‍ ഗാന്ധിക്ക് എതിരെ പരിഹാസവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ബിജെപിയുടെ ആര്‍എസ്എസിന്റെയും മനസ്സറിയുന്ന നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും അവരോട് ഇത്രയും അടുപ്പമുള്ള മറ്റൊരു നേതാവില്ലെന്നും ഇ പി ജയരാജന്‍ പരിഹസിച്ചു. രാഹുലിന് പക്വതയില്ല അതുകൊണ്ട് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ ഉപദേശിക്കണമെന്നും ജയരാജന്‍ പറഞ്ഞു.

Read Also:നിപ വൈറസ് വന്നിട്ട് പതറിയില്ല, പിന്നെയാണോ ഈ വൈറസിനു മുന്നില്‍: കെ.കെ ശൈലജ

‘വിദേശത്ത് നിന്ന് ഇറക്കിയ പാല്‍പ്പൊടി കുടിച്ച് വളര്‍ന്ന നേതാവല്ല പിണറായി. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് വളര്‍ന്നു വന്ന നേതാവാണ്. പിണറായി വിജയന്റെ തലവെട്ടാന്‍ ആഹ്വാനം ചെയ്തവരാണ് ആര്‍ എസ് എസ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യുന്നില്ല. ബിജെപിക്ക് മുന്നില്‍ സാഷ്ടാംഗം നമസ്‌ക്കരിക്കുകയാണ് പ്രിയങ്കയും രാഹുലും. ഇന്‍ഡ്യ സഖ്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് രാഹുലിന്റെ പ്രതികരണം അത് ബിജെപിക്ക് വേണ്ടിയാണ്’, ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി.

മോദി കരുവന്നൂരിലെയോ തൃശൂരിലെയോ പ്രധാനമന്ത്രിയല്ല ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും ഇ പി ജയരാജന്‍ പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button