Latest NewsKeralaIndia

ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന വാടക വീടെടുത്ത് രാപകൽ വ്യത്യാസമില്ലാതെ കഞ്ചാവ് വിൽപ്പന: യുവാവും യുവതിയും പിടിയിൽ

തളിപ്പറമ്പ്: കഞ്ചാവ് വിൽപ്പന നടത്തിയതിന് പിടിയിലായ യുവാവും യുവതിയും വാടകവീട്ടിൽ താമസിച്ചിരുന്നത് ദമ്പതികളെന്ന വ്യാജേന. പ്രദേശവാസികളും അന്യസംസ്ഥാനക്കാരുമായ നിരവധി കസ്റ്റമേഴ്സാണ് ഇരുവർക്കും ഉണ്ടായിരുന്നത്. ഉത്തർപ്രദേശ് സിദ്ധാർഥ് നഗറിലെ അബ്ദുൾ റഹ്‌മാൻ അൻസാരി (21), അസം നാഗോണിലെ മോനറ ബീഗം (20) എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. 1.21 കിലോ കഞ്ചാവും ഇവരിൽ നിന്നും പിടിച്ചെടുത്തു.

ദമ്പതിമാരെന്ന വ്യാജേനയാണ് ഇവർ കരിമ്പത്ത് വാടകവീടെടുത്തത്. അന്യസംസ്ഥാന തൊഴിലാളികളായതിനാൽ വീട്ടുടമക്ക് സംശയവും തോന്നിയിരുന്നില്ല. എന്നാൽ, പ്രദേശവാസികളും അന്യസംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ ഈ വിട്ടിലെ നിത്യസന്ദർശകരായിരുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആളുകൾ വന്നുപോകുന്നത് പതിവായതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിയത്.

യുവതിയുടെയും യുവാവിന്റെയും ജീവിതത്തിൽ സംശയംതോന്നിയ പരിസരവാസികൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് പോലീസ് സംഘം വീട്ടിലെത്തിയത്. എസ്.ഐ. പി. റഫീഖ്, സി.പി.ഒ.മാരായ ഷാജു തോമസ്, ലതിക, ഡ്രൈവർ മുജീബ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button