Latest NewsWomenHealth & Fitness

സ്തനങ്ങളിൽ നിന്നുള്ള ഫ്ലൂയിഡ് ഡിസ്ചാർജ് മറ്റു പല മാരക രോഗങ്ങളുടെയും ലക്ഷണമായേക്കാം: അനുഭവ കുറിപ്പ്

സ്ത്രീകളിൽ പലർക്കും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് പ്രസവിക്കാതെ തന്നെ സ്തനങ്ങളിൽ ഉണ്ടാവുന്ന ഫ്ലൂയിഡ് ഡിസ്ചാർജ്. ചിലരിൽ അത് മുലപ്പാൽ രൂപത്തിലും മറ്റ് ചിലർക്ക് വെള്ള ദ്രാവക രൂപത്തിലും ഉണ്ടാവാറുണ്ട്. എന്നാൽ അത് അവഗണിക്കുന്നത് അപകടമാണെന്ന് പഠനങ്ങളും മെഡിക്കൽ റിപോർട്ടുകളും ചൂണ്ടികാണിക്കുന്നു. സമാന അവസ്ഥ നേരിട്ട യുവതിയുടെ അനുഭവക്കുറിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

കുട്ടികൾ ഉണ്ടാവില്ല എന്നാണ് നിരവധി പരിശോധനകൾക്കും ചികിത്സയ്ക്കും ശേഷം സയൻസ് അധ്യാപികയായ ആമി ആൻഡേഴ്‌സണോട് ഡോക്ടർമാർ അറിയിച്ചത്. എന്നാൽ അവർ മൂന്നുകുട്ടികൾക്ക് ജന്മം നൽകി. ആദ്യം കഠിനമായ തലവേദനയും മൈഗ്രൈനും മറ്റും വന്നെങ്കിലും ക്ഷീണം കാരണമെന്ന് അവഗണിച്ച അവർ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയത് മുലപ്പാൽ ചുരത്താൻ തുടങ്ങിയതോടെയാണ്.

‘എന്റെ ഹോർമോണുകൾ വിചിത്രമായി പെരുമാറി’ എന്നാണ് അതിനെ കുറിച്ച് അവർക്ക് പറയാനുള്ളത്. പിറ്റ്യൂട്ടറി അഡിനോമ ഉണ്ടെന്നുംഗുരുതരമായ അവസ്ഥയിലേക്ക് ട്യുമർ വളർന്നു കഴിഞ്ഞെന്നും ഡോക്ടർമാർ അറിയിച്ചു. കണ്ണുകൾക്ക് പുറകിലുള്ള ഞരമ്പുകളിൽ അമർന്നിരിക്കുന്ന അവസ്ഥയിലാണ് കൊശ വളർച്ചയെന്നും, അടിയന്തരമായി ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചു. പിറ്റ്യൂട്ടറി ഗ്രന്ധികൾക് കേടുപാടുകൾ ഉണ്ടാവുമെന്ന കാരണത്താൽ ഇനി കുട്ടികൾ ഉണ്ടായേക്കില്ല എന്നും ഒരു വർഷം മുൻപ് മാത്രം വിവാഹം കഴിഞ്ഞ ആമി അറിഞ്ഞത് ഞെട്ടലോടെയാണ്.

ഒരു വർഷത്തിന് ശേഷം ആമി ഗർഭിണിയാണെന്ന് അറിഞ്ഞു. എന്നാൽ അത് കാരണം ട്യൂമർ ശസ്ത്രക്രിയ മാറ്റിവക്കേണ്ടി വന്നു. പതിവായി സ്കാനുകളും രക്തപരിശോധനകളും നടത്തേണ്ടിവന്നു. ഗർഭിണിയാകുന്നത് ഹോർമോണുകൾ ഉൽ‌പാദിപ്പിക്കും, ഇത് രോഗലക്ഷണങ്ങളെ വഷളാക്കുകയും ട്യൂമർ വളരാനും കാരണമായി. 2008ൽ ആദ്യ ശിശുവായ അമേലിയ ജനിച്ചു. എന്നാൽ ഓപ്പറേഷൻ തീരുമാനിച്ചിരിക്കുന്ന ദിവസത്തിന് മുൻപ് ട്യൂമറിന്റെ വളർച്ച നിയന്ത്രണാതീതമാവുകയും ആമിയുടെ കാഴ്ചയെ സാരമായി ബാധിക്കുകയും ചെയ്തു. തുടർന്ന് നാസനാളത്തിലൂടെ നടത്തിയ അടിയന്തര ശസ്ത്രക്രിയയുടെ സഹായത്തിൽ ട്യൂമർ നീക്കം ചെയ്യുകയായിരുന്നു.

ശസ്ത്രക്രിയയെത്തുടർന്ന് അവളുടെ പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പ്രവർത്തനങ്ങൾക്ക് സാരമായ പ്രശ്നങ്ങളുണ്ടായേക്കാം എന്നും ജീവിതകാലം മുഴുവൻ പ്രമേഹ ഇൻസിപിഡസ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ആമിയോട് പറഞ്ഞു. ചികിത്സ വന്ധ്യതയ്ക്ക് കാരണമാകുമെന്നും അവർക്ക് മുന്നറിയിപ്പ് ലഭിച്ചു.

പിന്നീട് 2009ൽ ആമി വീണ്ടും ഗർഭം ധരിച്ചു, 2010ൽ രണ്ടാമത്തെ മകന് ജന്മം നൽകി. എന്നാൽ 2011ൽ ട്യൂമർ വീണ്ടും വളരാൻ തുടങ്ങുകയും 2013 ഓടെ മസ്തിഷ്ക കോശങ്ങളെയും കരോട്ടിഡ് ധമനിയെയും ബാധിക്കുകയും ചെയ്തു. 2015 ലും 2016ലും വീണ്ടും ഓപ്പറേഷൻ നടത്തിയെങ്കിലും 100 ശതമാനം രോഗശമനം നടത്താൻ സാധിക്കില്ല.

ആമിയുടെ ഒരു സുഹൃത്തും ബ്രൈൻ ട്യൂമറിനെ തുടർന്ന് മരിച്ചതോടെയാണ് ഈ രംഗത്ത് ഒരു സന്നദ്ധ സേവന പ്രവർത്തനത്തിലേക്ക് അവരെത്തുന്നത്. ബ്രെയിൻ ട്യൂമർ റിസർച്ചിനായി പണം സ്വരൂപിക്കുന്നതിനായി മെയ് മാസത്തിൽ 26 മൈലിൽ അധികം ജോഗ് ചെയ്ത് പങ്കെടുത്ത ഈ അദ്ധ്യാപിക രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് മറ്റ് ധനസമാഹരണങ്ങളിലും പങ്കു ചേരുന്നു. ലോകമെമ്പാടുമുള്ള ക്യാൻസർ രോഗികൾക്ക് ആമി ഇന്നൊരു പ്രചോദനമാണ്. ഈ മാരക രോഗത്തിനെതിരെ പങ്കു ചേരാൻ; പോരാടാൻ.

shortlink

Post Your Comments


Back to top button