Latest NewsNewsIndia

വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു: അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ

വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റ് സുരക്ഷിതനാണെന്ന് വ്യോമസേന അധികൃതർ അറിയിച്ചു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു. വ്യോമസേനയുടെ തേജസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. പരീക്ഷണ പറക്കലിനിടെ വിമാനം ജനവാസ മേഖലയിലേക്ക് തകർന്നുവീഴുകയായിരുന്നു. രാജസ്ഥാനിലെ ജയ്സാൽമറിലാണ് സംഭവം. വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റ് സുരക്ഷിതനാണെന്ന് വ്യോമസേന അധികൃതർ അറിയിച്ചു. അപകടത്തിൽ മറ്റ് ആളപായങ്ങൾ ഇല്ല.

വിമാനം ജയ്സാൽമീർ നഗരത്തിന്റെ മധ്യത്തിലുള്ള ജവഹർ കോളനിക്ക് സമീപമുള്ള ജനവാസ മേഖലയിലാണ് പതിച്ചത്. വിമാനം വീണയുടൻ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ
നിയന്ത്രണ വിധേയമാക്കുകയായിരുന്നു. അപകടകാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരത്ശക്തി പരിപാടിയെ അഭിസംബോധന ചെയ്യുന്ന വേദിയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് അപകട സ്ഥലം.

Also Read: പൗരത്വ ഭേദഗതി നിയമം ആർഎസ്എസ് അജണ്ട: ജനതയെ ഭിന്നിപ്പിച്ച് അധികാരത്തിലെത്താനുള്ള നീക്കമമെന്ന് ഇ പി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button