വിഷാദ രോഗത്തിന് വ്യായാമം ഗുണംചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. വിഷാദരോഗ ലക്ഷണങ്ങള്‍ കുറയ്ക്കുക മാത്രമല്ല തലച്ചോറിന്റെ മാറ്റത്തിനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് . ഫ്രണ്‍ഡിയേഴ്‌സ് ഓഫ് സൈക്യാട്രി എന്ന ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വിഷാദ രോഗത്തിനടിമപ്പെട്ട കുറച്ചാളുകളിലാണ് പഠനം നടത്തിയത്. വിഷാദരോഗികളായ 41 ആളുകളെ മൂന്ന് ആഴ്ച്ചത്തെ വ്യായാമങ്ങള്‍ക്ക് വിധേയരാക്കി. വിഷാദ രോഗം ബാധിച്ചവര്‍ക്ക് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള തലച്ചോറിന്റെ കഴിവ് സാധാരണ ആളുകളേക്കാള്‍ കുറവായിരിക്കും.
വിഷാദരോഗികള്‍ പലപ്പോഴും മടികാണിക്കുകയും ശാരീരികമായി നിഷ്‌ക്രിയരായിരിക്കുകയും ചെയ്യും. വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടതിനു ശേഷം സാധാരണ ആളുകളെ പോലെ ഇവര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇവരില്‍ വിഷാദം കുറയുന്നതായും പഠനം കണ്ടെത്തി. രോഗികളിലെ ഭയം മാറുന്നതായും ജീവിതത്തില്‍ ഉത്സാഹം വര്‍ദ്ധിച്ച് , സാമൂഹികമായി ഇടപെടുന്നതായും പഠനം കണ്ടെത്തി.
ഡോക്ടര്‍ കരീന്‍ റോസന്‍ക്രാന്‍സ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
Post Your Comments