Latest NewsKeralaNews

‘സിദ്ധാര്‍ത്ഥിനെ എസ്എഫ്‌ഐക്കാര്‍ കൊന്നത് താലിബാന്‍ മോഡലില്‍, അവരെ സിപിഎം സംരക്ഷിക്കുന്നു: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സിദ്ധാര്‍ത്ഥിന്റെ കൊലയാളികളെ സിപിഎം സംരക്ഷിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍. എസ്എഫ്‌ഐക്ക് പങ്കില്ലെന്ന മന്ത്രി പി രാജീവിന്റെ പ്രസ്താവന കേസ് അട്ടിമറിക്കാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളം പോലും കൊടുക്കാതെ വാരിയെല്ലുകള്‍ തകര്‍ത്ത് താലിബാന്‍ മോഡലില്‍ മണിക്കൂറുകളോളം കെട്ടിയിട്ട് വിചാരണ ചെയ്താണ് എസ്എഫ്‌ഐക്കാര്‍ സിദ്ധാര്‍ഥിനെ ക്രൂരമായി കൊല ചെയ്തതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

Read Also: നഗര മധ്യത്തിലെ ഹോട്ടലിൽ വൻ പൊട്ടിത്തെറി, ജീവനക്കാരന്റെ ബാഗിൽ നിന്നും സ്ഫോടക വസ്തു കണ്ടെടുത്തു

‘ലോകത്തിനു മുന്‍പില്‍ കേരളത്തെ നാണംകെടുത്തിയ കേസ് ഗൗരവമായല്ല പൊലീസ് അന്വേഷിക്കുന്നത്. എസ്എഫ്ഐ ഗുണ്ടകളുടെ വിചാരണ കോടതിയില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ഥിന്റെ പ്രതികളെ സിപിഎം സംരക്ഷിക്കുകയാണ്. കോളേജ് ഡീനും വാര്‍ഡനും ഉള്‍പ്പെട്ട ജീവനക്കാര്‍ പ്രതികളെ സഹായിച്ചിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാത്തത് ദുരൂഹമാണ്’ കെ സുരേന്ദ്രന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button