ErnakulamKeralaLatest NewsNews

തൃപ്പൂണിത്തുറ വെടിക്കെട്ടപകടം: നാല് പ്രതികൾ പോലീസിൽ കീഴടങ്ങി

ഫെബ്രുവരി 12നാണ് പുതിയകാവ് ക്ഷേത്രത്തിൽ വെടിക്കെട്ടപകടം നടന്നത്

എറണാകുളം: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിൽ ഉണ്ടായ സ്ഫോടനത്തിൽ നാല് പ്രതികൾ പോലീസിൽ കീഴടങ്ങി. വടക്കുംഭാഗം കരയോഗം ഭാരവാഹികളാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. നാല് പേർക്കെതിരെ നരഹത്യാകുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. പുതിയകാവ് ക്ഷേത്രം വെടിക്കെട്ടിന് എത്തിച്ച കരിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.

പുതിയകാവ് വടക്കുംഭാഗം കരയോഗം ഭാരവാഹികളായ സജീവചന്ദ്രൻ, രാജേഷ് കെ ആർ, സത്യൻ, രാജീവ് എന്നിവരാണ് ഹീൽ പാലസ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇവർ നാല് പേരും വെടിക്കെട്ട് ഏറ്റെടുത്ത കരാറുകാർക്ക് പണം നൽകിയവരാണ്. മനപ്പൂർവമല്ലാത്ത നരഹത്യ, സ്ഫോടകവസ്തു നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

Also Read: വസ്ത്ര വ്യാപാര ഉടമ സ്ഥാപനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ: രാജിയുടെ മരണം വിശ്വസിക്കാനാവാതെ നാട്ടുകാർ

ഫെബ്രുവരി 12നാണ് പുതിയകാവ് ക്ഷേത്രത്തിൽ വെടിക്കെട്ടപകടം നടന്നത്. പടക്കം ശേഖരിച്ചുവച്ച കെട്ടിടത്തിൽ 11 മണിയോടെ സ്ഫോടനം ഉണ്ടാവുകയായിരുന്നു. സംഭവത്തിൽ രണ്ട് മരിക്കുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടം നടന്ന അന്ന് മുതൽ പ്രതികൾ ഒളിവിലായിരുന്നു. ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നതിനിടെയാണ് നാല് പേരും പോലീസിൽ കീഴടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button