വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഒരു പരിധി വരെ നമുക്ക് ആരോഗ്യം കാത്തു സൂക്ഷിക്കാം എന്നതിന് ഒട്ടേറെ തെളിവുകളുണ്ട്. വെറും രണ്ട് ചേരുവ കൊണ്ട് പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാം. അൽപ്പം ഉണക്കമുന്തിരിയും തൈരും ചേർന്നാൽ ഗംഭീരമായ ഒരു ഔഷധക്കൂട്ടാണ് തയ്യാറാവുന്നത്. ശരീരത്തിൽ ഒരു പ്രോബയോട്ടിക് ആയി പ്രവർത്തിക്കുന്നതാണ് തൈര്. ഉണക്കമുന്തിരിയാകട്ടെ ഒരു പ്രീബയോട്ടിക്കുമാണ്. ഇവ രണ്ടും ഒന്നു ചേരുമ്പോൾ ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
കൂടാതെ ഇത് കഴിക്കുന്നത് കുടലിലെ വീക്കം കുറയ്‌ക്കാനും പല്ലും മോണയും ആരോഗ്യകരമായി നിലനിർത്താനും എല്ലുകൾക്കും സന്ധികൾക്കും നല്ലതാണത്രേ. മലബന്ധം അകറ്റാനും കൊളസ്ട്രോൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു. ബിപി കുറയ്‌ക്കുന്നതിനും ശരീരഭാരം കുറയ്‌ക്കുന്നതിനും ഇത് സേവിക്കാവുന്നതാണ്. തൈരും ഉണക്കമുന്തിരിയും മുടിയുടെ അകാല നര തടയുന്നു. ചർമ്മങ്ങളിൽ ചുളിവുകൾ വലിയ രീതിയിൽ വരാതിരിക്കാനും കാരണമാകുന്നു.
ആർത്തവദിനങ്ങളിൽ ഇവ സേവിക്കുന്നത് ആർത്തവവേദന കുറയ്‌ക്കും. ഒരു പാത്രത്തിൽ ചൂടുള്ള കൊഴുപ്പു പാൽ എടുക്കുക, ഇതിലേക്ക് നാലോ അഞ്ചോ ഉണക്കമുന്തിരി ചേർക്കുക. കറുത്ത ഉണക്കമുന്തിരിയാണ് കൂടുതൽ ഉത്തമം.ഒരു സ്പൂൺ തൈര്, അല്ലെങ്കിൽ മോര് എടുത്ത് പാലിൽ ചേർക്കുക. ഇത് നന്നായി ഇളക്കുക. ഇത് ഒരു അടപ്പ് കൊണ്ട് മൂടി 8-12 മണിക്കൂർ വരെ മാറ്റിവയ്‌ക്കുക. ഉച്ചഭക്ഷണത്തിന്റെ കൂടെയോ അല്ലെങ്കിൽ അത് കഴിഞ്ഞ് വൈകുന്നേരം മൂന്നോ നാലോ മണിയാകുമ്പോഴോ ഇത് കഴിക്കുന്നത് മികച്ച ഫലം തരും.
Post Your Comments