Latest NewsIndiaNews

ഡ്രോൺ ഉപയോഗിച്ച് പാകിസ്ഥാനിൽ നിന്നും മയക്കുമരുന്ന് കടത്താൻ ശ്രമം: 434 ഗ്രാം ഹെറോയിൻ പിടിച്ചെടുത്ത് ബിഎസ്എഫ്

ഈ കൊല്ലം ഇതുവരെ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച 100 ഓളം പാക് ഡ്രോണുകളാണ് ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തിയത്

പഞ്ചാബ്: പഞ്ചാബ് അതിർത്തിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. ഡ്രോൺ ഉപയോഗിച്ച് പാകിസ്ഥാനിൽ നിന്നും കടത്തുകയായിരുന്ന മയക്കുമരുന്നാണ് അതിർത്തി സുരക്ഷാസേന പിടികൂടിയത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഡ്രോൺ സുരക്ഷാസേന വെടിവെച്ചു വീഴ്ത്തിയിട്ടുണ്ട്. അതിർത്തിയിൽ നിന്ന് വരുന്ന ഡ്രോണും, ഇതിന് പുറത്തായി ടാപ്പ് കൊണ്ട് ഒട്ടിച്ച രീതിയിൽ ഒരു പൊതിയും ബിഎസ്എഫിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി ആരംഭിച്ചത്. അസ്വാഭാവികത മനസിലാക്കിയ ബിഎസ്എഫ് ഡ്രോൺ വെടിവെച്ച് വീഴ്ത്തുകയായിരുന്നു..

ഡ്രോണിൽ നിന്നും 434 ഗ്രാം ഹെറോയിനാണ് ബിഎസ്എഫ് കണ്ടെത്തിയത്. ഈ കൊല്ലം ഇതുവരെ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച 100 ഓളം പാക് ഡ്രോണുകളാണ് ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തിയത്. ഡ്രോണുകൾക്ക് പുറമേ, മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വ്യക്തികളെയും സേന പിടികൂടിയിട്ടുണ്ട്. 2014 വരെ അതിർത്തി വഴിയുള്ള മയക്കുമരുന്ന് കടത്തൽ വ്യാപകമായിരുന്നു. എന്നാൽ, കഴിഞ്ഞ 9 വർഷത്തിനിടെ ലഹരിക്കടത്തിന് തടയിടാൻ സേനയ്ക്ക് സാധിച്ചിട്ടുണ്ട്. ഇക്കാലയളവിൽ ഏകദേശം 1.5 ലക്ഷം കിലോഗ്രാം മയക്കുമരുന്നാണ് നശിപ്പിച്ചത്.

Also Read: കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലി തർക്കം: നാലുപേർ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button