മലയാളിയുടെ കൽപ്പവൃക്ഷമായ തെങ്ങിൽ നിന്ന് ലഭിക്കുന്ന ഇളനീർ മികച്ച ഒരു എനര്‍ജി ഡ്രിങ്ക് എന്നാണ് അറിയപ്പെടുന്നത്. വേനല്‍ക്കാലത്ത് ദാഹം ശമിപ്പിക്കാന്‍ ഏറ്റവും ബെസ്റ്റായുള്ള പാനീയങ്ങളിലൊന്നാണ് ഇളനീർ. അസിഡിറ്റിയെ അകറ്റാനും ഇവ മികച്ചതാണ്. പ്രകൃതിദത്തമായ ഈ ശീതളപാനീയം ആരോഗ്യത്തിന് ഏറേ നല്ലതാണ്. പൊട്ടാസ്യം, മാംഗനീസ്, വിറ്റാമിൻ സി, കാത്സ്യം, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ് ഇളനീർ.
ചർമ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കാനും ഇളനീര്‍ സഹായിക്കും. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്താനും ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റാനും ഇവ സഹായിക്കും. അറിയാം ഇളനീരിന്‍റെ ആരോഗ്യ ഗുണങ്ങള്‍…
വേനല്‍ക്കാലത്ത് നിര്‍ജലീകരണം ഒഴിവാക്കാന്‍ ഏറ്റവും മികച്ച പാനീയമാണ് ഇളനീര്‍. അതിനാല്‍ വേനല്‍ക്കാലത്ത് ഇളനീര്‍ കുടിക്കുന്നത് നല്ലതാണ്.
കുറഞ്ഞ കലോറിയും സ്വാഭാവികമായ എൻസൈമുകളും ധാതുക്കളും ചേർന്ന ഇളനീരിന് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന ഗുണവുമുണ്ട്.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇളനീര്‍ കുടിക്കുന്നത് തിളക്കമുള്ള ചര്‍മ്മത്തെ സ്വന്തമാക്കാന്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റായ ലവ്‌നീത് ബത്ര പറയുന്നത്. ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളുള്ളതിനാല്‍ കൊളാജിന്‍ വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും. അതുവഴി ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്താന്‍ കഴിയുമെന്നും അവര്‍ പറയുന്നു.
Post Your Comments