Latest NewsNewsBusiness

വായ്പ തിരിച്ചടച്ചിട്ടും ഈ രേഖകൾ ലഭിച്ചില്ലേ? ബാങ്കുകൾ പിഴയായി നൽകേണ്ടത് 5000 രൂപ വരെ

ലോൺ എടുക്കുമ്പോൾ സാധാരണയായി വീടിന്റെയോ, മറ്റു സ്വത്തുക്കളുടെയോ രേഖകളാണ് ഈടായി നൽകാറുള്ളത്

വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുന്നവരാണ് മിക്ക ആളുകളും. ലോൺ എടുക്കുമ്പോൾ സാധാരണയായി വീടിന്റെയോ, മറ്റു സ്വത്തുക്കളുടെയോ രേഖകളാണ് ഈടായി നൽകാറുള്ളത്. എന്നാൽ, വായ്പ പൂർണമായും തിരിച്ചടച്ച് കഴിഞ്ഞാലും ചില ബാങ്കുകൾ ഈ രേഖകൾ ഉപഭോക്താവിന് തിരികെ നൽകാറില്ല. ഇതുമൂലം നിരവധി ആളുകളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വായ്പ തിരിച്ചടച്ച് 30 ദിവസത്തിനകം ഈട് നൽകിയ മുഴുവൻ വസ്തുക്കളും തിരികെ നൽകണമെന്ന് മൂന്ന് മാസം മുൻപ് ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഡിസംബർ ഒന്ന് മുതലാണ് ഈ നടപടി പ്രാബല്യത്തിലായിരിക്കുന്നത്. എന്നാൽ, ബാങ്കുകൾ കൃത്യമായി ഇത്തരം മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ ഉപഭോക്താക്കൾക്ക് പരാതിപ്പെടാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാം.

ഈടായി നൽകിയ ആധാരമടക്കമുള്ള രേഖകൾ, സെറ്റിൽമെന്റ് കഴിഞ്ഞ് 30 ദിവസത്തിനപ്പുറം തിരിച്ചു നൽകാതിരുന്നാൽ, വൈകുന്ന ഓരോ ദിവസത്തിനും 5000 രൂപ നിരക്കിൽ വായ്പക്കാരന് ബാങ്കുകൾ നഷ്ടപരിഹാരം നൽകേണ്ടിവരും. രാജ്യത്തെ ചെറുകിട ധനകാര്യ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, സംസ്ഥാന സഹകരണ ബാങ്കുകൾ, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകൾ, എൻബിഎഫ്സികൾ, ഉൾപ്പെടെ മുഴുവൻ വാണിജ്യ ബാങ്കുകൾക്കും ആർബിഐയുടെ നിർദ്ദേശം ബാധകമാണ്. വ്യക്തിഗത വായ്പകൾ അടച്ചുതീർത്ത് കഴിഞ്ഞാലും, ഈടായി നൽകിയ രേഖകൾ തിരികെ ലഭിക്കാൻ ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് ആർബിഐയുടെ നടപടി. ഇതിലൂടെ ഉപഭോക്തൃ താൽപര്യം സംരക്ഷിക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്.

Also Read: തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവർ അറിയാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button