Latest NewsNewsBusiness

തിരിച്ചടയ്ക്കുക തന്നെ വേണം! കഴിഞ്ഞ 5 വർഷത്തിനിടെ ബാങ്കുകൾ എഴുതിത്തള്ളിയത് 10.6 ലക്ഷം കോടി രൂപയുടെ വായ്പ

ബാങ്കുകൾ വായ്പകൾ എഴുതിത്തള്ളിയാൽ അതിനർത്ഥം, വായ്പ എടുത്തയാൾ ഇനി തിരിച്ചടയ്ക്കേണ്ട എന്നതല്ല

രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകൾ കഴിഞ്ഞ 5 വർഷത്തിനിടെ എഴുതിത്തള്ളിയത് കോടികളുടെ വായ്പ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 5 വർഷം കൊണ്ട് 10.6 ലക്ഷം കോടി രൂപയുടെ വായ്പകളാണ് ബാങ്കുകൾ എഴുതിത്തള്ളിയിരിക്കുന്നത്. ഇതിൽ 50 ശതമാനത്തോളം വൻകിട വ്യവസായ സ്ഥാപനങ്ങളുടേതാണ്. 5.52 ലക്ഷം കോടി രൂപയുടെ വായ്പകളാണ് വൻകിട വ്യവസായങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്. അതേസമയം, 5 കോടി രൂപയോ, അതിൽ കൂടുതലോ വായ്പയുള്ള 2,300 ഓളം വായ്പക്കാർ ഏകദേശം രണ്ട് ലക്ഷം കോടി രൂപ ബാങ്കുകളിൽ തിരിച്ചടച്ചിട്ടുണ്ട്. കിട്ടാക്കടമായ വായ്പകളാണ് നിശ്ചിത കാലയളവിനുള്ളിൽ ബാങ്കുകൾ എഴുതിത്തള്ളാറുള്ളത്.

ബാങ്കുകൾ വായ്പകൾ എഴുതിത്തള്ളിയാൽ അതിനർത്ഥം, വായ്പ എടുത്തയാൾ ഇനി തിരിച്ചടയ്ക്കേണ്ട എന്നതല്ല. പകരം, വായ്പ എടുത്തയാൾ പലിശ സഹിതം വായ്പാ തുക തിരിച്ചടയ്ക്കുക തന്നെ വേണം. ബാങ്കിന് വരുമാനം കിട്ടില്ലെന്ന് ഉറപ്പായ വായ്പ ബാലൻസ് ഷീറ്റിൽ നിന്ന് പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നതിനെയാണ് വായ്പ എഴുതിത്തള്ളുക എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇത് ബാലൻസ് ഷീറ്റ് മെച്ചപ്പെട്ടതാക്കാനുള്ള നടപടിയാണ്. തുല്യത്തുക ലാഭത്തിൽ നിന്ന് വകയിരുത്തിയാണ് ഇത്തരത്തിൽ വായ്പകൾ എഴുതിത്തള്ളാറുള്ളത്. ഉപഭോക്താക്കൾ മനപൂർവ്വം കുടിശ്ശിക വരുത്തിയിട്ടുള്ള വായ്പകൾ തിരിച്ചുപിടിക്കാനുള്ള നടപടികൾ ഉടൻ തന്നെ ബാങ്കുകൾ ആരംഭിക്കുന്നതാണ്.

Also Read: പിഎം കിസാൻ സമ്മാൻ നിധി: ആനുകൂല്യത്തുക ഉടൻ വർദ്ധിപ്പിക്കുമോ? ഔദ്യോഗിക പ്രതികരണവുമായി കേന്ദ്ര കൃഷിമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button