Latest NewsNewsIndia

ഇന്ത്യ – 2023; കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച് ഭാരതം, 12 നേട്ടങ്ങൾ

ഇന്ത്യ മുന്നേറുകയാണ്. ലോകത്തിന് മുന്നിൽ ആരോഗ്യ/സാമ്പത്തിക/ബിസിനസ് മേഖലയിൽ അഭിമാനകരമായ വളർച്ച പ്രകടമാക്കുകയാണ് ഇന്ത്യ. അതിർത്തി ഗ്രാമങ്ങളുടെ വികസനം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വികസനം, പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ നിർമ്മിച്ച വീടുകളുടെ സംയുക്ത ഉടമസ്ഥാവകാശം പോലുള്ള സ്ത്രീ ശാക്തീകരണം എന്നിവയെല്ലാം ഈ വർഷത്തെ വളർച്ചകളിൽ ചിലത് മാത്രം. വലിയ വെല്ലുവിളികൾക്കിടയിലും ഇന്ത്യ മുന്നേറുകയാണ്. ഇത് ഇന്ത്യയുടെ നിമിഷമാണെന്ന് ലോകം ഇപ്പോൾ അംഗീകരിക്കുന്നു. രാജ്യം കൈവരിച്ച ചില നേട്ടങ്ങൾ എന്തൊക്കെയെന്ന് നോക്കാം:

  • ബാംഗ്ലൂർ മൈസൂർ എക്സ്പ്രസ് വേ ആരംഭിച്ചു.
  • ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഒരു ഭാഗം തുറന്നു.
  • ഐഐടി ധാർവാഡിന്റെ സ്ഥിരം ക്യാമ്പസ് ഉദ്ഘാടനം ചെയ്തു.
  • ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ 21 ദ്വീപുകൾക്ക് പരമവീര ചക്ര
  • ജേതാക്കളുടെ പേരിൽ ഇന്ത്യ നാമകരണം ചെയ്തു.
  • പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തി ഇന്ത്യ ഇ20 ഇന്ധനം പുറത്തിറക്കി.
  • ഏഷ്യയിലെ ഏറ്റവും വലിയ ആധുനിക ഹെലികോപ്റ്റർ ഫാക്ടറി തുംകുരുവിൽ ഉദ്ഘാടനം ചെയ്തു.
  • ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന ഓർഡർ നൽകി എയർ ഇന്ത്യ.
  • ഇ-സഞ്ജീവനിയിലൂടെ 10 കോടി ടെലി കൺസൾട്ടേഷനുകൾ എന്ന നാഴികക്കല്ല് ഇന്ത്യ കൈവരിച്ചു.
  • 8 കോടി പുതിയ ടാപ്പ് വാട്ടർ കണക്ഷനുകൾ നൽകുന്ന നാഴികക്കല്ല് ഇന്ത്യ കൈവരിച്ചു.
  • യുപി-ഉത്തരാഖണ്ഡിലെ റെയിൽ ശൃംഖലയുടെ 100 ശതമാനം വൈദ്യുതീകരണ പ്രവൃത്തി പൂർത്തിയായി.
  • കന്നി അണ്ടർ 19 ടി20 ലോകകപ്പിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ജേതാക്കളായി.
  • 2 ഓസ്കാർ അവാർഡുകൾ നേടിയതിന്റെ വിജയം ഇന്ത്യ ആഘോഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button