Latest NewsNewsIndia

ചരിത്രനേട്ടം: ഇന്ത്യയില്‍ നിന്നുള്ള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി പ്രഗ്‌നാനന്ദയുടെ സഹോദരി വൈശാലി

ചെന്നൈ: ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടം സ്വന്തമാക്കി ചെസ് താരം വൈശാലി രമേശ്ബാബു. കൊനേരു ഹംപിക്കും ഹരിക ദ്രോണവല്ലിക്കും ശേഷം ഫിഡെ റേറ്റിങ്ങില്‍ 2500 പോയന്റുകള്‍ പിന്നിട്ടാണ് വൈശാലി ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി സ്വന്തമാക്കിയത്.

ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ രമേശ് ബാബു പ്രഗ്‌നാനന്ദയ്ക്ക് പിന്നാലെയാണ് സഹോദരി വൈശാലിയുടെ നേട്ടം. വെള്ളിയാഴ്ച സ്പെയിനില്‍ നടന്ന എല്‍ ലോബ്രഗറ്റ് ചെസ് ടൂര്‍ണമെന്റിലെ ജയത്തോടെയായിരുന്നു വൈശാലി ഗ്രാന്‍ഡ് മാസ്റ്റര്‍ പട്ടം നേടിയത്.

നവകേരളയാത്ര കാരണം ഭരണസ്തംഭനമാണെങ്കിലും സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നത് തുടരുന്നു: വിമർശനവുമായി കെ സുരേന്ദ്രൻ

രണ്ടാം റൗണ്ടില്‍ തുര്‍ക്കിയുടെ ടാമര്‍ താരിക് സെല്‍ബസിനെ തോല്‍പ്പിച്ചാണ് വൈശാലി റേറ്റിങ് മറികടന്നത്. ഇതോടെ, ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന ചരിത്രത്തിലെ ആദ്യ സഹോദരനും സഹോദരിയുമെന്ന അപൂര്‍വ നേട്ടവും രമേശ് ബാബു പ്രഗ്‌നാനന്ദയും വൈശാലിയും സ്വന്തമാക്കി.

2018ല്‍ തന്റെ 13-ാം വയസിലാണ് പ്രഗ്‌നാനന്ദ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടുന്നത്. 2015ല്‍, അണ്ടര്‍ 14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഏഷ്യന്‍ യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിയാണ് വൈശാലി അന്താരാഷ്ട്ര ചെസ് രംഗത്ത് തന്റെ സാന്നിധ്യം അറിയിച്ചത്. തുടർന്ന്, ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവിയും വൈശാലി സ്വന്തമാക്കിയിരുന്നു.

shortlink

Post Your Comments


Back to top button