Latest NewsYouthNewsLife Style

സാലഡുകൾ വേവിക്കാതെ ഉണ്ടാക്കുന്നതാണോ കഴിക്കുന്നത്? എങ്കിൽ പ്രശ്നം ഗുരുതരം

തിരക്ക് പിടിച്ച ജീവിതത്തിനിടെ ആരോഗ്യം പലപ്പോഴും ശ്രദ്ധിക്കാൻ കഴിയാത്തവരുണ്ട്. എളുപ്പത്തിന് ലളിതമായ ഭക്ഷണം ഒരുക്കുന്നവരാണ് അധികവും. ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജിൽ വെച്ച് ചൂടാക്കി കഴിക്കുക, ഒരിക്കൽ ചൂടാക്കിയ ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുക, ലഘുവായ സാലഡ് ഉണ്ടാക്കി കഴിക്കുക എന്നതൊക്കെ ആരോഗ്യത്തിന് അത്ര നല്ലതല്ല. പച്ചക്കറികൾ സാലഡാക്കി കഴിയുന്നത് നല്ലതാണെന്ന് കരുതുന്നവർ ഉണ്ട്. പച്ചക്കറികളും പഴങ്ങളും ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ, പച്ചക്കറികൾ സാലഡാക്കി കഴിക്കുന്നത് അത്ര നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

നമ്മുടെ ശരീരത്തിനാവശ്യമായ ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയവ എല്ലാം ഇലക്കറികളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ, സാലഡായോ അല്ലാതെയോ പച്ചയ്ക്ക് ഇവ ഭക്ഷണത്തിൽ ഉപയോഗിച്ചാൽ ഓക്കാനം, വയറിളക്കം, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. കൂടാതെ ശരീരത്തിൽ ബാക്ടീരിയകളുടെ വളർച്ചയ്ക്കും ഇത് കാരണമാകും. ബാക്ടീരിയ വെള്ളത്തിൽ കഴുകിയാൽ നശിക്കില്ല, ഇവർ എണ്ണയിൽ നശിക്കണമെങ്കിൽ പച്ചക്കറി എണ്ണയിൽ ചൂടാക്കുകയോ ആവിയിൽ വേവിക്കുകയോ ചെയ്യണം.

നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (NEERI) പഠനത്തിലാണ് പലർക്കും അതിശയകരമെന്ന് തോന്നുന്ന ഇക്കാര്യം പറയുന്നത്. യമുന വെള്ളപ്പൊക്ക സമതലത്തിൽ വളരുന്ന പച്ചക്കറികളിൽ ഉയർന്ന അളവിൽ ലെഡും മറ്റ് ഘനലോഹങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് പതിവായി കഴിച്ചാൽ ഒന്നിലധികം അവയവങ്ങൾ തകരാറിലാവുകയും രോഗം പിടിപെടുകയും ചെയ്യുമാണ് പഠനത്തിൽ പറയുന്നത്.

2019 ഫെബ്രുവരിയിൽ, NEERI ഉം CSIR ഉം ചേർന്ന് ഗവേഷണം നടത്തിയ പഠന റിപ്പോർട്ട് ദേശീയ ഹരിത ട്രൈബ്യൂണലിന് മുമ്പാകെ സമർപ്പിച്ചിരുന്നു. ഈ ഗവേഷണത്തിന് പിന്നിലെ ആശയം ഡൽഹി/എൻസിആർ മാർക്കറ്റിലെ പഴങ്ങളുടെയും പച്ചക്കറികളുടെയും നിലവാരത്തകർച്ച കണ്ടെത്തുക എന്നതായിരുന്നു. ഈ റിപ്പോർട്ട് പുറത്തുവന്നതോടെ പലരും ഇത് ആദ്യം വിശ്വാസത്തിലെടുത്തില്ല. കാരണം, നമ്മുടെയെല്ലാമാ പൊതുവായ അറിവെന്ന് പറയുന്നത് പഴങ്ങളും പച്ചക്കറികളും ആരോഗ്യത്തിന് നല്ലതാണ് എന്നാണ്. എന്നാൽ, ഇവയ്ക്ക് ഗുണം കിട്ടണമെങ്കിൽ അല്പമെങ്കിലും പാചകം ചെയ്യണമെന്നാണ് വിദഗ്ധർ പറയുന്നത്. കൂടാതെ ചില പച്ചക്കറികളിൽ വിഷാംശങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇവ പച്ചയ്ക്ക് കഴിക്കുന്നത് ഉദര സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

പരിസ്ഥിതി പ്രവർത്തകരുടെ അഭിപ്രായത്തിൽ നദിയോട് ചേർന്ന് (100 മീറ്ററിനുള്ളിൽ) വളരുന്ന പച്ചക്കറികൾ വിഷാംശം ഉള്ളവയാണ്. നാളിതുവരെ ഒന്നും രേഖപ്പെടുത്തുകയോ തെളിയിക്കപ്പെടുകയോ ചെയ്തിട്ടില്ലെങ്കിലും, ഈ ഹാനികരമായ ലോഹങ്ങളുടെ ഉറവിടം ഓട്ടോമൊബൈൽ ഭാഗങ്ങൾ, ബാറ്ററികൾ, പെയിന്റ്, പോളിത്തീൻ എന്നിവ കൈകാര്യം ചെയ്യുന്ന വ്യവസായങ്ങളാകാമെന്ന് പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button