PathanamthittaLatest NewsKeralaNews

തീർത്ഥാടകർക്ക് ആശ്വാസം! സെക്കന്തരാബാദിൽ നിന്ന് ശബരിമലയിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

നരസപ്പൂരിൽ നവംബർ 19 ഞായറാഴ്ചയാണ് സ്പെഷ്യൽ ട്രെയിൻ ഉണ്ടാകുക

മണ്ഡല മാസ മഹോത്സവത്തോടനുബന്ധിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. തീർത്ഥാടകർക്കായി സെക്കന്തരാബാദ്, നരസപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. സെക്കന്തരാബാദിൽ നിന്ന് കൊല്ലം വരെയും, നരസപ്പൂരിൽ നിന്ന് കോട്ടയം വരെയുമായാണ് ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. നിലവിൽ, ഈ ട്രെയിനുകളുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകർക്ക് ഏറെ ഉപകാരപ്രദമാകുന്ന തരത്തിലാണ് സ്പെഷ്യൽ സർവീസുകൾ അനുവദിച്ചിട്ടുള്ളത്.

നരസപ്പൂരിൽ നവംബർ 19 ഞായറാഴ്ചയാണ് സ്പെഷ്യൽ ട്രെയിൻ ഉണ്ടാകുക. 19-ന് വൈകിട്ട് 3:50-ന് പുറപ്പെടുന്ന ട്രെയിൻ, പിറ്റേ ദിവസം വൈകിട്ട് 4:50-ന് കോട്ടയത്ത് എത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മടക്കയാത്ര 20-ന് വൈകിട്ട് 7:00 മണിക്ക് കോട്ടയത്ത് നിന്നും പുറപ്പെടുന്നതാണ്. 19-ന് ഉച്ചയ്ക്ക് 2:40-നാണ് സെക്കന്തരാബാദിൽ നിന്നുള്ള സർവീസ് പുറപ്പെടുക. പിറ്റേന്ന് രാത്രി 11:55-ന് ട്രെയിൻ കൊല്ലത്ത് എത്തും. തിരിച്ചുള്ള സർവീസ് കൊല്ലത്ത് നിന്ന് 21-ന് പുലർച്ചെ 2:30-നായിരിക്കും. അതേസമയം, യാത്രക്കാരുടെ സൗകര്യാർത്ഥം കുമളിയിൽ നിന്ന് പമ്പയിലേക്ക് എത്തിച്ചേരാൻ സ്പെഷ്യൽ ബസ് സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: വരും മണിക്കൂറിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത: 3ജില്ലകളിൽ ജാഗ്രതാ നിർദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button