Latest NewsNewsIndia

ഇസ്രായേല്‍ പലസ്തീന്‍ യുദ്ധത്തിലെ മരണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇസ്രായേലും പലസ്തീന്‍ ഭീകര സംഘടനയായ ഹമാസും തമ്മില്‍ നടക്കുന്ന യുദ്ധത്തിലെ മരണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ സംസാരിച്ച പ്രധാനമന്ത്രി മോദി, സംഘര്‍ഷത്തില്‍ ഇന്ത്യ സംയമനം പാലിക്കുകയും ചെയ്തുവെന്നും കൂട്ടിച്ചേര്‍ത്തു.

Read Also: ലോ​ഡ്ജ്മു​റി​യി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി: ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

‘സംവാദത്തിനും നയതന്ത്രത്തിനും ഞങ്ങള്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തില്‍ സാധാരണക്കാരുടെ മരണത്തെയും ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു,’ അദ്ദേഹം പറഞ്ഞു. പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നടത്തിയ സംഭാഷണത്തെത്തുടര്‍ന്ന് ഇന്ത്യ പലസ്തീനികള്‍ക്ക് മാനുഷിക സഹായം അയച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

അതേസമയം, ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം തുടരുകയാണ്. ഭീകര സംഘടനയായ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മായില്‍ ഹനിയയുടെ വീട് കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം ആക്രമിച്ചിരുന്നു. ഹനിയയുടെ വീടിന് നേരെ വ്യോമാക്രമണം നടത്തിയെന്നാണ് അവകാശവാദം. ഹമാസിന്റെ പ്രധാന രാഷ്ട്രീയ നേതാവായ ഹനിയ ഖത്തറിലെ ദോഹയിലാണെന്നാണ് വിവരം. സ്‌ഫോടനത്തിന്റെ ആകാശ ദൃശ്യങ്ങള്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ (ഐഡിഎഫ്) ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button