Latest NewsArticleNews

പാരാഗ്ലൈഡിംഗ് മുതൽ ട്രക്കിംഗ് വരെ! ആന്ധ്രപ്രദേശിലെ ഈ സാഹസിക വിനോദങ്ങളെ കുറിച്ച് അറിയൂ

ഓരോ സാഹസിക വിനോദങ്ങളും വ്യത്യസ്ഥ തരത്തിലുള്ള അനുഭവങ്ങളാണ് സമ്മാനിക്കുന്നത്

ഒഴിവുവേളകൾ ആനന്ദകരമാക്കാൻ സാഹസിക വിനോദങ്ങളിൽ ഏർപ്പെടാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നവരാണ് മിക്ക ആളുകളും. ഓരോ സാഹസിക വിനോദങ്ങളും വ്യത്യസ്ഥ തരത്തിലുള്ള അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. പാരാഗ്ലൈഡിംഗ്, ട്രക്കിംഗ്, കേവ് കാർവിംഗ് അങ്ങനെയങ്ങനെ സാഹസിക വിനോദങ്ങളുടെ നീണ്ട ലിസ്റ്റ് തന്നെയുണ്ട്. ആന്ധ്രപ്രദേശിലെ പ്രധാന സാഹസിക വിനോദങ്ങളെ കുറിച്ച് അറിഞ്ഞിരിക്കാം.

പാരാഗ്ലൈഡിംഗ്

സാഹസിക യാത്രികർ ഏറെ ഇഷ്ടപ്പെടുന്നവയാണ് പാരാഗ്ലൈഡിംഗ്. ഒരു പക്ഷിയെ പോലെ ആകാശത്തുടനീളം പറന്നുനടന്ന് കാഴ്ചകൾ ആസ്വദിക്കാൻ കഴിയുമെന്നതാണ് പാരാഗ്ലൈഡിംഗിനെ മറ്റു വിനോദങ്ങളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നത്. ആന്ധ്രയിലെ നല്ലമല ഫോറസ്റ്റിന് സമീപം പാരാഗ്ലൈഡിംഗ് നടത്താനുള്ള സൗകര്യമുണ്ട്.

സ്ക്യൂബ ഡൈവിംഗ്

വെള്ളത്തിനടിയിലെ കാഴ്ചകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് സ്ക്യൂബ ഡൈവിംഗ്. ഓക്സിജൻ ഉപകരണങ്ങളുടെ സഹായത്തോടെ ആഴക്കടലിലടക്കം സ്ക്യൂബ ഡൈവിംഗ് നടത്താനാകും. പവിഴപ്പുറ്റുകളെയും, വൈവിധ്യമാർന്ന മത്സ്യങ്ങളെയും, സമുദ്ര ജീവികളെയും അടുത്തറിയാനുള്ള അവസരമാണ് സ്ക്യൂബ ഡൈവിംഗ് ഒരുക്കുന്നത്. ആന്ധ്രപ്രദേശിനും കർണാടകയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന നേത്രാണി ദ്വീപിൽ സ്ക്യൂബ ഡൈവിംഗ് സൗകര്യം ലഭ്യമാണ്.

റിവർ റാഫ്റ്റിംഗ്

സാഹസികതയും ആനന്ദവും ഒരുപോലെ പ്രദാനം ചെയ്യുന്ന വിനോദങ്ങളിൽ ഒന്നാണ് റിവർ റാഫ്റ്റിംഗ്. വെള്ളത്തിലൂടെയുള്ള ഈ സാഹസികത മിക്ക ആളുകൾക്കും ഇഷ്ടമാകുന്നതാണ്. റിവർ റാഫ്റ്റിംഗ് ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച സ്പോട്ടാണ് ആന്ധ്രപ്രദേശിലെ ഗണ്ടിക്കോട്ട. പെന്നാർ നദിയിലൂടെയാണ് ഇവിടെ റിവർ റാഫ്റ്റിംഗ് നടത്തുന്നത്.

ട്രക്കിംഗ്

വനാന്തരങ്ങളും, ഉയരമേറിയ കുന്നുകളും കീഴടക്കാൻ ആഗ്രഹിക്കുന്നവർക്ക് ട്രക്കിംഗ് മികച്ച ഓപ്ഷനാണ്. നിരപ്പല്ലാത്ത റോഡുകളിലൂടെയുള്ള ട്രക്കിംഗുകൾ പ്രത്യേക അനുഭവമാണ് സമ്മാനിക്കുന്നത്. പ്രകൃതിയെ അടുത്തറിഞ്ഞ് ട്രക്കിംഗ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആന്ധ്രപ്രദേശിലെ ഹോഴ്‌സ്‌ലി കുന്നുകൾ തിരഞ്ഞെടുക്കാവുന്നതാണ്. വളഞ്ഞുപുളഞ്ഞുള്ള പാതകളിലൂടെ സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനമായ ഹോഴ്‌സ്‌ലി കുന്നിലേക്ക് സഞ്ചാരികൾക്ക് എത്തിച്ചേരാൻ കഴിയുക.

Also Read: സാഹസികത ഇഷ്ടപ്പെടുന്നവർ ആന്ധ്രപ്രദേശിൽ കണ്ടിരിക്കേണ്ട 3 പ്രധാന അഡ്വഞ്ചറസ് സ്പോട്ടുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button