Article

ആന്ധ്ര പ്രദേശിലെ വ്യത്യസ്ത രുചികളിലുള്ള ഭക്ഷണങ്ങളെ പരിചയപ്പെടാം

തെക്കേ ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളിലേയും മിക്ക ഭക്ഷണവിഭവങ്ങളിലും, അരി, പയറു വര്‍ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയാണ് കൂടുതലായും ഉപയോഗിക്കുന്നത്. കൂടാതെ ധാരാളം മുളകും, തേങ്ങയും ഭക്ഷണത്തില്‍ ഉപയോഗിക്കുന്നു.

ആന്ധ്ര ഭക്ഷണം

തെക്കേ ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളിലേയും ഏറ്റവും കൂടുതല്‍ എരിവ് കൂടുതലുള്ള ഭക്ഷണം ആന്ധ്ര ഭക്ഷണവിഭവങ്ങളാണ്. ആന്ധ്ര ഭക്ഷണത്തില്‍ കൂടുതല്‍ ചുവന്ന മുളകുപൊടി, എണ്ണ, പുളി എന്നിവ ഉപയോഗിക്കുന്നു. ആന്ധ്ര ഭക്ഷണവിഭവങ്ങളില്‍ പ്രധാനമായും പച്ചക്കറിയോ, ധാന്യമോ അടിസ്ഥാനപ്പെടുത്തിയുള്ള ഭക്ഷണങ്ങളാണ് കൂടുതലുള്ളത്. ഇവിടെ തന്നെ ആന്ധ്ര പ്രദേശിന്റെ തലസ്ഥാനമായ ഹൈദരബാദിന്റെ തനതായ ഭക്ഷണങ്ങള്‍ പ്രസിദ്ധമാണ്. ഇത് ആന്ധ്രയിലെ മറ്റ് ഭക്ഷണങ്ങളേക്കാള്‍ വ്യത്യസ്തമാണ്. ആന്ധ്രയിലെ ആദ്യകാല ഭരണാധികാരികളായ നിസാം ഹൈദരബാദിലെ ഭക്ഷണവിഭവങ്ങള്‍ക്ക് കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇവരുടെ ഭക്ഷണങ്ങള്‍ കൂടുതല്‍ എരിവ്, പുളി നിറഞ്ഞതായിരുന്നു. ഇതില്‍ കച്ചേ ഗോഷ്ട് കി ബിരിയാണി, ദം ക മുര്‍ഗ് ബിരിയാണി, ബാഘരെ ബൈംഗന്‍, അച്ചാറി സബ്ജി എന്നിവ വളരെ നിസാമിന്റെ സംഭാവനകളായി പ്രസിദ്ധമായ വിഭവങ്ങളാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button