Latest NewsNewsIndia

ഉത്സവ സീസണിലെ തിരക്കുകൾ ഒഴിവാക്കാം! വിവിധ ഡിവിഷനുകളിൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

ഈസ്റ്റേൺ സെൻട്രൽ റെയിൽവേ ഡിവിഷനിൽ നിന്നും 42 ട്രെയിനുകൾ 512 സർവീസും, പശ്ചിമ റെയിൽവേ സോണിൽ 36 ട്രെയിനുകൾ 1,262 സർവീസും നടത്തുന്നതാണ്

ഉത്സവ സീസണുകളിൽ ഉണ്ടാകുന്ന തിരക്കുകൾ കണക്കിലെടുത്ത് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. രാജ്യത്തിന്റെ വിവിധ ഡിവിഷനുകളിലായി 283 സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തുക. ദീപാവലി, നവരാത്രി, ഛാത്ത് പൂജ എന്നീ ആഘോഷങ്ങൾ ഒരുമിച്ച് എത്തിയതോടെ മുഴുവൻ ട്രെയിനുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് റെയിൽവേയുടെ പുതിയ നീക്കം. ഉത്സവ സീസണിൽ 4,480 അധിക സർവീസുകളാണ് ഉണ്ടായിരിക്കുക. സ്പെഷൽ ട്രെയിനുകളുമായി ബന്ധപ്പെട്ട സമയക്രമവും, ബുക്കിംഗ് നിരക്കുകളും റെയിൽവേ പങ്കുവെച്ചിട്ടുണ്ട്.

ഈസ്റ്റേൺ സെൻട്രൽ റെയിൽവേ ഡിവിഷനിൽ നിന്നും 42 ട്രെയിനുകൾ 512 സർവീസും, പശ്ചിമ റെയിൽവേ ഡിവിഷനിൽ 36 ട്രെയിനുകൾ 1,262 സർവീസും നടത്തുന്നതാണ്. നോർത്ത്-വെസ്റ്റേൺ ഡിവിഷനിൽ 24 ട്രെയിനുകളാണ് സർവീസ് നടത്തുക. തിരക്കുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരിച്ചറിയൽ രേഖ വരെ സ്ക്വാഡ് പരിശോധിച്ച് ഉറപ്പുവരുത്തുന്നതാണ്. വരുമാന ചോർച്ച തടയുകയും യാത്രക്കാർക്ക് സുരക്ഷിത യാത്ര ഒരുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Also Read: സബ്ബ് ജയിലില്‍ നിന്ന് രക്ഷപ്പെട്ട മോഷണ കേസ് പ്രതി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button