Latest NewsNewsBusiness

അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ മാറ്റണോ? ഉപഭോക്താക്കൾക്ക് പുതിയ സംവിധാനം ഒരുക്കി എസ്ബിഐ

അടുത്തുള്ള ബ്രാഞ്ച് സന്ദർശിച്ച ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യമാണ് എസ്ബിഐ ഒരുക്കിയിരിക്കുന്നത്

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് അടുത്തുള്ള ബ്രാഞ്ച് സന്ദർശിച്ച ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യമാണ് എസ്ബിഐ ഒരുക്കിയിരിക്കുന്നത്. ഇതിനായി എസ്ബിഐ ഉപഭോക്താക്കൾ തങ്ങളുടെ ശാഖയിൽ രണ്ട് ഫോമുകളാണ് പൂരിപ്പിച്ച് നൽകേണ്ടത്. അക്കൗണ്ടിന്റ് സുരക്ഷ ഉറപ്പാക്കാനും, കെവൈസി അപ്ഡേറ്റ് ആയിരിക്കാനും ഇത് ഉപകരിക്കുന്നതാണ്.

മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനും, ബാങ്കിൽ നിന്ന് പ്രധാനപ്പെട്ട അറിയിപ്പുകളും അലേർട്ടുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും വ്യക്തിഗത രേഖകൾ കൂടി ഫോമിനോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്. പാസ്പോർട്ട്, ലൈസൻസ്, വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, ദേശീയ ജനസംഖ്യാ രജിസ്റ്റർ നൽകിയ കത്ത് എന്നിവയിൽ ഏതെങ്കിലും ഒരു ഡോക്യുമെന്റ് മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുമ്പോൾ സമർപ്പിക്കാവുന്നതാണ്. അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയ പൂർത്തിയാക്കിയാൽ, ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഉപഭോക്താക്കൾക്ക് എസ്എംഎസായി ലഭിക്കും.

Also Read: നടുറോഡില്‍ പെരുമഴയത്ത് യുവതിയുടെ യോഗാഭ്യാസം: പിന്നാലെ സംഭവിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button