Latest NewsNewsBusiness

രാജ്യമെമ്പാടും ഏത് ഗതാഗത മാർഗ്ഗങ്ങളിലൂടെയും യാത്ര ചെയ്യാൻ ഇനി ഒരൊറ്റ കാർഡ് മതി, പുതിയ സംവിധാനവുമായി എസ്ബിഐ എത്തുന്നു

'ഒരു രാജ്യം ഒരു കാർഡ്' എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് എസ്ബിഐയുടെ പുതിയ നീക്കം

രാജ്യമെമ്പാടും ഏത് ഗതാഗത മാർഗ്ഗങ്ങളിലൂടെയും യാത്ര ചെയ്യാൻ ഒരൊറ്റ കാർഡ് ഉണ്ടെങ്കിലെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. ഇത്തരത്തിൽ പൊതുജനങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റോഡ്, റെയിൽ, ജലം എന്നിങ്ങനെ ഏത് ഗതാഗത മാർഗത്തിലൂടെയും യാത്ര ചെയ്യാൻ സഹായിക്കുന്ന രാജ്യത്തെ ആദ്യ ട്രാൻസിറ്റ് കാർഡിനാണ് എസ്ബിഐ രൂപം നൽകിയിരിക്കുന്നത്. ഇതിന് മുൻപ് മെട്രോ റെയിലിൽ സ്കാൻ ചെയ്ത് യാത്ര ചെയ്യാൻ സാധിക്കുന്ന കാർഡുകളും, ബസുകളിൽ യാത്ര ചെയ്യാൻ സാധിക്കുന്ന കാർഡുകളും എസ്ബിഐ പുറത്തിറക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എല്ലാ സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ട്രാൻസിറ്റ് കാർഡ് അവതരിപ്പിക്കുന്നത്.

പണം നേരിട്ട് നൽകാതെ, കാർഡ് മുഖേന പണം അയച്ച് യാത്ര ചെയ്യാൻ ട്രാൻസിറ്റ് കാർഡുകൾ സഹായിക്കുന്നതാണ്. റുപേയുടെയും, നാഷണൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയുടെയും സംയുക്ത സഹകരണത്തോടെയാണ് എസ്ബിഐ ട്രാൻസിറ്റ് കാർഡ് അവതരിപ്പിച്ചിട്ടുള്ളത്. ‘ഒരു രാജ്യം ഒരു കാർഡ്’ എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് എസ്ബിഐയുടെ പുതിയ നീക്കം. യാത്രാ ആവശ്യങ്ങൾക്ക് പുറമേ, ട്രാൻസിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് റീട്ടെയിൽ, ഇ-കോമേഴ്സ് ഇടപാടുകളും നടത്താൻ സാധിക്കും.

Also Read: ഭാരതത്തിന്റെ സൗരദൗത്യം ആദിത്യ എല്‍ 1 ന്റെ മൂന്നാം ഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയം

shortlink

Related Articles

Post Your Comments

Related Articles


Back to top button