Latest NewsIndiaNews

ഒഡീഷ മെട്രോ റെയിൽ പദ്ധതി: 26 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 20 സ്റ്റേഷനുകൾ ഉൾപ്പെടുത്തും, ആദ്യ ഘട്ട നിർമ്മാണം ഉടൻ

നന്ദൻകനൻ, പാട്യ, വാണി, വിഹാർ എന്നീ പ്രധാന സ്ഥലങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്

ഒഡീഷ മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 26 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് നിർമ്മിക്കുക. ഇതിൽ 20 സ്റ്റേഷനുകൾ ഉണ്ടായിരിക്കുന്നതാണ്. ഭുവനേശ്വർ വിമാനത്താവളത്തെയും കട്ടകിലെ ത്രിശൂലയെയും ബന്ധിപ്പിച്ചാണ് ആദ്യ ഘട്ട നിർമ്മാണം നടക്കുക. നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ചീഫ് സെക്രട്ടറിക്ക് ഇതിനോടകം കൈമാറിയിട്ടുണ്ട്.

ട്രാഫിക് സർവേ, ജിയോ- ടെക്നിക്കൽ ഇൻവെസ്റ്റിഗേഷൻ, ടോപ്പോഗ്രഫിക് സർവേ, പരിസ്ഥിതി-സാമൂഹിക ആഘാത പഠനം എന്നിവയെല്ലാം പ്രോജക്ട് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പദ്ധതിയിടുന്നത്. സുഭാഷ് ബോസ് സേതുവിന് സമീപം നിന്നാണ് നിർമ്മാണം ആരംഭിക്കുക. ഇതോടെ, ഭുവനേശ്വറിലുള്ള പ്രധാന സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും.

Also Read: ജനങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രത്തിന്റെ ഇടപെടല്‍, നാളെ മുതല്‍ 25 രൂപയ്ക്ക് ഒരു കിലോ സവാള ലഭ്യമാകും

നന്ദൻകനൻ, പാട്യ, വാണി, വിഹാർ എന്നീ പ്രധാന സ്ഥലങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയാൽ, ഖുർദാ, പുരി എന്നിവിടങ്ങളിലേക്കും, ഭുവനേശ്വർ, കട്ടക് നഗരം എന്നിവിടങ്ങളിലെ ചില മേഖലകളിലേക്കും പദ്ധതി ദീർഘിപ്പിക്കുന്നതാണ്. പൊതുജനങ്ങൾക്ക് താങ്ങാനാകുന്നതും സൗകര്യപ്രദവുമായ ഗതാഗത മാർഗ്ഗം ഉറപ്പുവരുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button