Latest NewsKeralaNews

എന്താണ് സഖാവ് പിണറായി വിജയൻ ചെയ്ത തെറ്റ്? പിണറായി വിജയൻ വഴിയില്‍ കെട്ടിയിട്ട ചെണ്ടയല്ല: ഇ.പി ജയരാജൻ

അദ്ദേഹത്തെ കൊത്തിവലിക്കാൻ ആര്‍ക്കും വിട്ടു തരില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വഴിയില്‍ കെട്ടിയിട്ട ചെണ്ടയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ. കേരളത്തിന്റെ വികസനം മാത്രം ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് എന്നും തീവ്രമായി പരിശ്രമിക്കുന്ന, 24 മണിക്കൂറല്ല, അതിനപ്പുറമുള്ള സമയം ചെലവഴിച്ച്‌, രോഗബാധിതനായിരിക്കുമ്പോള്‍പ്പോലും കേരളത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ചിന്തിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം എന്നും ഇ.പി ജയരാജൻ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

read also:ബ്രോഡ്ബാൻഡ് ഉപഭോക്താവാണോ? കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ എത്തി

ഇ.പി ജയരാജന്റെ വാക്കുകൾ ഇങ്ങനെ,

‘ഈ കേരളത്തെ പുതിയ കേരളമാക്കി മാറ്റാൻ, ഇന്നത്തെ കേരളത്തിന്റെ അഭിവൃദ്ധിക്കായി, നാടും നഗരവുമെല്ലാം ഉയര്‍ന്നുയര്‍ന്ന് വരികയാണ്. അതിദരിദ്രരില്ലാത്ത കേരളമായി ഇവിടം മാറിക്കഴിഞ്ഞു. പട്ടിണിയും ദാരിദ്ര്യവും പൂര്‍ണമായി അവസാനിപ്പിച്ചു വികസനോന്മുഖമായ ഒരു കേരളം യാഥാര്‍ത്ഥ്യമായി. അസാധ്യമെന്നു കരുതിയിരുന്ന പല പദ്ധതികളും നടപ്പില്‍വരുത്തി. ലോകത്ത് ശാസ്ത്രസാങ്കേതിക വിദ്യയെ മലയാളികള്‍ക്ക് അനുഭവിക്കാൻ കഴിയത്തക്ക വിധത്തില്‍ ഒരു പുതിയ കേരളം സൃഷ്ടിക്കാൻ അദ്ദേഹം പദ്ധതികള്‍ തയാറാക്കി. തീവ്രമായി പരിശ്രമിക്കുന്ന, 24 മണിക്കൂറല്ല, അതിനപ്പുറമുള്ള സമയം ചെലവഴിച്ച്‌, രോഗബാധിതനായിരിക്കുമ്പോള്‍പ്പോലും കേരളത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ചിന്തിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം’.

‘മുഖ്യമന്ത്രിയെ വേട്ടയാടുകയും വ്യാപകമായി അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുകയുമാണ് ഇപ്പോള്‍. യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും വിളിച്ചുപറയുന്നതില്‍ തെറ്റില്ല. അതാണോ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്? ഇന്ന് മാദ്ധ്യമരംഗത്ത് അതാണോ ചെയ്യുന്നത്. എന്താണ് സഖാവ് പിണറായി വിജയൻ ചെയ്ത തെറ്റ്? തികച്ചും സത്യസന്ധവും നീതിപൂര്‍വവുമായുള്ള നടപടികള്‍ മാത്രമേ ഇന്നുവരെ സ്വീകരിച്ചിട്ടുള്ളൂ. കേരളത്തിന്റെ സമഗ്ര വികസനമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. വഴിയില്‍ കെട്ടിയിട്ടിരിക്കുന്ന ചെണ്ടയല്ല മുഖ്യമന്ത്രി. അദ്ദേഹത്തെ കൊത്തിവലിക്കാൻ ആര്‍ക്കും വിട്ടു തരില്ല’ എന്നും ഇ.പി ജയരാജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button