KeralaLatest NewsNews

‘ഞങ്ങള്‍‌ വേര്‍പിരിയുന്നു, ഞങ്ങളുടെ സ്നേഹം പൊതുസമൂഹം ശ്രദ്ധിച്ച ഒന്നായിരുന്നു’: ലച്ചു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥി ആയിരുന്നു ലച്ചു. ആരോഗ്യ പ്രശ്നങ്ങൾ കാരണമായിരുന്നു ലച്ചു ഷോയിൽ നിന്നും പുറത്തായത്. ജീവിത പങ്കാളിയായ ശിവാജി സെന്നിനെക്കുറിച്ചും തന്റെ ജീവിത സാഹചര്യങ്ങളെ കുറിച്ചും ലച്ചു തുറന്നു പറഞ്ഞിരുന്നു. ശിവാജിയുമായുള്ള ലച്ചുവിന്റെ പ്രണയവും ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. ഇപ്പോഴിതാ, തങ്ങൾ പിരിഞ്ഞുവെന്നും പ്രണയം അവസാനിപ്പിച്ചുവെന്നും തുറന്നു പറയുകയാണ് ലച്ചു.

സോഷ്യല്‍ മീഡിയയിലൂടെയാണ് ലച്ചു ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വേര്‍പിരിയല്‍ എന്തുകൊണ്ട് അനിവാര്യമായി എന്ന് വിശദീകരിച്ച് ശിവാജി എഴുതിയ കുറിപ്പ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ലച്ചു പങ്കുവച്ചിട്ടുണ്ട്. ലച്ചുവിന് പിന്തുണയുമായി ആരാധകരും രംഗത്തുണ്ട്.

‘എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരുമിച്ച് ഉണ്ടായിരുന്നവരാണ് ഞാനും ലച്ചുവും. ഇപ്പോഴിതാ ഞങ്ങളുടെ വഴികളും തൊഴില്‍മേഖലകളും ഞങ്ങളെ രണ്ട് വ്യത്യസ്ത ദിക്കുകളിലേക്ക് നയിച്ചിരിക്കുകയാണ്. ജോലിയുടെ ഭാ​ഗമായി അവള്‍ കൊച്ചിയിലേക്ക് തിരിച്ച് പോയിരിക്കുന്നു. ഒരുപാട് ആലോചിച്ചതിന് ശേഷം ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി- അതെ, ഞങ്ങള്‍ മനോഹരമായ ഒരു കാലം പിന്നിട്ടിരിക്കുന്നു. പരസ്പരമുള്ള സ്നേഹ ബഹുമാനങ്ങളോടെ സൗഹാര്‍ദ്ദപൂര്‍വ്വം ഞങ്ങള്‍‌ വേര്‍പിരിഞ്ഞിരിക്കുന്നു. അങ്ങേയറ്റം വ്യക്തിപരമായ ഒരു കാര്യം സമൂഹമാധ്യമത്തില്‍ ഞങ്ങള്‍ക്ക് പങ്കുവെക്കേണ്ടിവന്നതില്‍ എനിക്ക് വിഷമം തോന്നി. പക്ഷേ അത് ഈ കാലത്തിന്‍റെ ശാപമാണ്. ഞങ്ങളുടെ സ്നേഹം പൊതുസമൂഹം ശ്രദ്ധിച്ച ഒന്നായിരുന്നു. അതിനാല്‍ത്തന്നെ ഇതിനെക്കുറിച്ചും തുറന്ന് പറയേണ്ടിയിരുന്നു. ദയവായി ഞങ്ങള്‍ക്ക് മെസേജുകളൊന്നും അയക്കാതിരിക്കുക’, ശിവാജി കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button