Latest NewsCinemaMollywoodNewsIndiaBollywoodEntertainmentKollywoodMovie Gossips

ആലിയ, ഐശ്വര്യ, പ്രിയങ്ക, ദീപിക, നയൻതാര എന്നിവരല്ല: ഒരു മിനിറ്റിന് 1.7 കോടി പ്രതിഫലം വാങ്ങിയത് ഈ നടി

രാജ്യത്തെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളാണ് തെലുങ്ക് സിനിമാ താരം സാമന്ത റൂത്ത് പ്രഭു, സിനിമയിൽ നിന്ന് ഒരു വർഷത്തേക്ക് ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ച് സാമന്ത അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. സാമന്ത ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുമെന്നും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ആണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. താരം പുതിയ സിനിമകളൊന്നും കരാർ ചെയ്തിട്ടില്ലെന്നും നിലവിൽ നിർമ്മാതാക്കളിൽ നിന്ന് വാങ്ങിയ അഡ്വാൻസ് തിരികെ നൽകിയെന്നുമാണ് വാർത്ത.

എന്നാൽ, അല്ലു അർജുന്റെ സൂപ്പർഹിറ്റ് ചിത്രമായ പുഷ്പ: ദി റൈസിലെ ‘ഊ ആന്റവ’ എന്ന ഗാനത്തിന് സാമന്ത അഞ്ച് കോടി രൂപ ഈടാക്കി എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിനാണ് താരം കോടികൾ പ്രതിഫലമായി വാങ്ങിയത്. ഇതിനർത്ഥം സാമന്ത റൂത്ത് പ്രഭുവിന് ഒരു മിനിറ്റിന് 1.7 കോടി രൂപ പ്രതിഫലം ലഭിച്ചു. ഇത് അവരെ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാക്കി.

പാർലമെന്റ് വർഷകാല സമ്മേളനം: ജൂലൈ 20 മുതൽ ഓഗസ്റ്റ് 10 വരെ നടക്കും

അല്ലു അർജുനാണ് സാമന്തയെ പാട്ടിൽ അഭിനയിക്കാൻ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും നൃത്തത്തിന് താരം 5 കോടി രൂപ ഈടാക്കിയെന്നുമാണ് റിപ്പോർട്ട്. ‘പാട്ടിൽ അഭിനയിക്കാൻ സാമന്ത മടിച്ചു നിന്നു. സിനിമയിലെ നായകനായ അല്ലു അർജുൻ വ്യക്തിപരമായി അവളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അതിനായി അവർക്ക് വലിയ തുക നൽകേണ്ടി വന്നു. ആ 3 മിനിറ്റുള്ള ഡാൻസ് നമ്പറിന് 5 കോടി രൂപയാണ് സാമന്ത പ്രതിഫലം വാങ്ങിയത്,’ റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button