Latest NewsNewsIndia

രാഷ്ട്രീയ പാർട്ടികളുടെ സൗജന്യങ്ങൾ പരിശോധിക്കപ്പെടും, പ്രത്യേക കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി സുപ്രീം കോടതി; വിശദവിവരം

ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾ വോട്ടിനായി ജനങ്ങൾക്ക് നൽകുന്ന ‘സൗജന്യങ്ങൾ’ പരിശോധിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തിൽ സമ്മിശ്ര അഭിപ്രായമാണ് ഉയരുന്നത്. സർക്കാർ, പ്രതിപക്ഷ പാർട്ടികൾ, നീതി ആയോഗ്, തിരഞ്ഞെടുപ്പ് കമ്മീഷൻ, ധനകാര്യ കമ്മീഷൻ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) എന്നിവയിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദഗ്ധ സംഘത്തെയാണ് ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തുക. രാഷ്ട്രീയക്കാർ പ്രഖ്യാപിക്കുന്ന സൗജന്യങ്ങളുടെ ആഘാതം പഠിക്കാൻ വിദഗ്ധർ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റ് 3 ന് സുപ്രീം കോടതി അറിയിച്ചിരുന്നു.

രാഷ്ട്രീയ പാർട്ടികളുടെ സൗജന്യങ്ങൾ നിയന്ത്രിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അശ്വിനി ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിന്റെ പശ്ചാത്തലത്തിൽ ആണ് ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനമായ ഓൾ ഇന്ത്യ ടാക്‌സ് പേയേഴ്‌സ് ഓർഗനൈസേഷൻ രൂപീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്. ഇത് പൊതുജനങ്ങൾക്ക് ഗുണം ചെയ്യുമെന്ന നിഗമനത്തിലാണ് മുതിർന്ന നിയമ വിദഗ്ധരും അഭിഭാഷകരും.

ഏത് സർക്കാർ ഭരിച്ചാലും ഈ ബോഡിയുടെ അംഗീകാരമില്ലാതെ ഒരു സർക്കാരിനും സൗജന്യ വൈദ്യുതിയോ സൗജന്യ വെള്ളമോ സൗജന്യ വിതരണമോ വായ്പ എഴുതിത്തള്ളലോ പ്രഖ്യാപിക്കാനാവില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. പണം നമ്മുടെ നികുതിദായകരുടേതായതിനാൽ, അതിന്റെ ഉപയോഗം നിരീക്ഷിക്കാൻ നികുതിദായകർക്ക് അവകാശമുണ്ടായിരിക്കണം എന്നും കമ്മിറ്റി നിർദേശിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ വോട്ടിനായി സൗജന്യങ്ങൾ നൽകി പൊതുജനങ്ങളെ വശീകരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കമ്മിറ്റിയുടെ ആവശ്യകത ബോധ്യമാവുക. ഏത് പദ്ധതികൾ പ്രഖ്യാപിച്ചാലും ആദ്യം സർക്കാർ അവയുടെ രൂപരേഖ സമർപ്പിച്ച് ഈ ബോഡിയിൽ നിന്ന് അനുമതി വാങ്ങണം. എംപിമാരുടെയും എംഎൽഎമാരുടെയും ശമ്പളത്തിനും അവർക്ക് ലഭിക്കുന്ന മറ്റ് വിവേചനപരമല്ലാത്ത ആനുകൂല്യങ്ങൾക്കും ഇത് ബാധകമാക്കണം എന്നതാണ് പൊതുജനങ്ങൾക്ക് പറയാനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button