KeralaLatest NewsNewsIndia

കേരള സ്റ്റോറി എന്തിന് നിരോധിച്ചു? ഇതാണോ കലാസ്വാതന്ത്ര്യം? – മമത സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി

സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’ ബംഗാളിൽ നിരോധിച്ച മമത സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. എന്തുകൊണ്ടാണ് കേരള സ്റ്റോറി ബംഗാളിൽ റിലീസ് ചെയ്യാത്തതെന്ന് ചോദിച്ച സുപ്രീം കോടതി, ഇതാണോ കലാസ്വാതന്ത്ര്യമെന്നും സർക്കാരിനോട് ചോദിച്ചു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ സിനിമ പ്രദർശിപ്പിക്കുമ്പോൾ എന്തുകൊണ്ട് ബംഗാളിൽ മാത്രം വിലക്ക് ഏർപ്പെടുത്തി എന്നാണ് സുപ്രീം കോടതിയുടെ ചോദ്യം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് പശ്ചിമ ബംഗാൾ വ്യത്യസ്തമല്ല എന്നും കോടതി നിരീക്ഷിച്ചു.

പശ്ചിമ ബംഗാളിൽ ചിത്രത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ‘ദി കേരള സ്റ്റോറി’യുടെ നിർമ്മാതാക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമർശനം. നിരോധനം സംബന്ധിച്ച് സിനിമയുടെ നിർമ്മാതാക്കളുടെ ഹർജിയിൽ പശ്ചിമ ബംഗാളിനും തമിഴ്‌നാടിനും കോടതി നോട്ടീസ് അയച്ചു. കേസ് ഇനി മെയ് 17ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

മെയ് എട്ടിന് ആയിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാനത്ത് സിനിമയുടെ പ്രദർശനം നിരോധിച്ചത്. വെറുപ്പിന്റെയും അക്രമത്തിന്റെയും സംഭവങ്ങൾ ഒഴിവാക്കുന്നതിനായിട്ടാണ് നിരോധനം എന്നായിരുന്നു മമത വിശദീകരിച്ചത്. തമിഴ്‌നാട്ടിൽ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി തിയേറ്റർ, മൾട്ടിപ്ലക്‌സ് ഉടമകൾ ആയിരുന്നു സിനിമാ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button