Latest NewsNewsLife StyleHealth & Fitness

മുഖത്തെ അമിതരോമങ്ങള്‍ കളയാന്‍ ചെറുപയര്‍പൊടിയും പാലും

പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്തെ രോമങ്ങള്‍. മുഖത്തെ അമിതരോമങ്ങള്‍ കളയാന്‍ ചെറുപയര്‍പൊടി പാലില്‍ ചാലിച്ചു ചെറുനാരങ്ങ നീര് ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ കാരറ്റ് നീര്, അര ടീസ്പൂണ്‍ വെളുത്തുള്ളി നീര്, ഒരു ഉരുളകിഴങ്ങ് വേവിച്ചു ഉടച്ചത്, രണ്ടു നുള്ള് കസ്തൂരി മഞ്ഞള്‍ എന്നിവ പാലില്‍ മിശ്രിതമാക്കി, കുളിക്കുന്നതിനു അര മണികൂര്‍ മുമ്പ് മുഖത്ത് ഇടണം. ഇത് ഒരു നല്ല നാടന്‍ ഫേസ് പായ്ക്കാണ്.

മുഖത്തെ എണ്ണമയം ഇല്ലാതാക്കാന്‍ വാഴപഴം, തക്കാളി, തുടങ്ങിയ പഴങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ മാസ്ക് ഇടുന്നത് നല്ലതാണ്. ഇവ കുഴമ്പാക്കി മുഖത്ത് പുരട്ടി 20 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

Read Also : ഭാ​ര്യാപി​താ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി : പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും പിഴയും

മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ കടുകും ശംഖു പുഷ്പത്തിന്റെ ഇലയും ചേര്‍ത്ത് അരച്ച് പാലില്‍ ചാലിച്ചു കുഴമ്പാക്കി രാത്രി കിടക്കുന്നതിനു മുമ്പ് മുഖത്ത് പുരട്ടി, രാവിലെ കഴുകി കളയുക. ഒന്നിട വിട്ട ദിവസങ്ങളില്‍ ചെയ്‌താല്‍ മതി.

ഉലുവ, ഒലിവ് ഓയിലില്‍ അരച്ച് ചേര്‍ത്ത്, മുഖത്ത് പുരട്ടി പത്തു മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. എണ്ണ മയമുള്ള മുഖത്തിനു ഒരു കപ്പ്‌ വെള്ളരിക്കാ നീരില്‍, പകുതി ചെറുനാരങ്ങ പിഴിഞ്ഞ് ഫ്രീസെറില്‍ വെക്കണം. ദിവസം രണ്ടു മൂന്നു തവണ എങ്കിലും മുഖത്ത് പുരട്ടുന്നത് എണ്ണമയം മാറാൻ വളരെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button