News

കേരളത്തില്‍ വന്ദേ ഭാരതിന് അത്യാധുനിക സുരക്ഷ, ഇനി കല്ലെറിയുന്നവര്‍ പെടും

മലപ്പുറം: കേരളത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായ പശ്ചത്താലത്തില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ട്രെയിനിന് നേരെ ആക്രമണങ്ങള്‍ നടക്കുന്നത് ആദ്യമായിട്ടല്ല. ഇത്തരം ആക്രമണങ്ങള്‍ നടത്തിയിരുന്നത് വിദ്യാര്‍ത്ഥികള്‍ അയിരുന്നു എന്നതിനാല്‍ പലപ്പോഴും താക്കീത് നല്‍കിയും ചെറിയ രീതിയില്‍ കേസെടുത്തും ഒഴിവാക്കുകയായിരുന്നു പതിവ്.

എന്നാല്‍, വന്ദേ ഭാരതിന് കല്ലെറിഞ്ഞ സംഭവം ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി അവര്‍ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.

Read Also: മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അമ്മയെ പീഡിപ്പിച്ച അജ്മലിന് മയക്കുമരുന്ന് സംഘവുമായി ബന്ധം?; കൂടുതൽ വിവരങ്ങൾ

താനൂര്‍, തിരൂര്‍, തിരുനാവായ മേഖലകളിലാണ് ഭൂരിഭാഗം കല്ലേറും നടക്കുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് ആക്രമണങ്ങള്‍ നടക്കുന്നത്. ആക്രമണങ്ങളില്‍ പരിക്കേറ്റവരുമുണ്ട്. ആക്രമണത്തിന് ശേഷം തൊട്ടടുത്തുള്ള സ്റ്റേഷനില്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യമുള്ളത്. യാത്രക്കാര്‍ക്ക് അക്രമം നടന്ന സ്ഥലം കൃത്യമായി അറിയാനാവാത്തതും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button