KeralaLatest NewsNews

‘ഇവിടുത്തെ രാഷ്ട്രീയക്കാരെല്ലാം കാപട്യക്കാരല്ലേ? ഇലക്ഷന്റെ സമയത്ത് നമ്മളോട് പറയുന്നത് ജയിച്ച് കഴിഞ്ഞ് ചെയ്യുന്നുണ്ടോ?’

അടുത്തിടെ നടന്‍ ശ്രീനിവാസന്‍ മോഹന്‍ലാലിനെ കുറിച്ച് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. മോഹന്‍ലാല്‍ കാപട്യക്കാരനാണെന്നും ഇതേപറ്റി പുസ്തകമെഴുതുമെന്നുമായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. ശ്രീനിവാസന്റെ വെളിപ്പെടുത്തലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് വന്നത്. ഇപ്പോൾ വിഷയത്തിൽ പ്രതികരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ധ്യാൻ വിവാദമായ സംഭവത്തെ കുറിച്ച് മനസ് തുറന്നത്.

‘മലയാള സിനിമയിൽ തന്നെയുള്ള ഏറ്റവും വലിയ രണ്ട് ആൾക്കാർക്കിടയിൽ സംഭവിച്ച ഒരു വിഷയത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അവർക്കിടയിൽ നടന്ന ഒരു സംഭവമാണല്ലോ? അതിനെ കുറിച്ച് പറയാൻ നമ്മൾ ആരുമല്ല. എന്നാലും പറയാം. ഈ സംഭവം നടക്കുമ്പോൾ ഞാൻ ഒരു യാത്രയിൽ ആയിരുന്നു. അച്ഛനെ കുറിച്ച് അങ്ങനെയൊരു വാർത്ത കണ്ടപ്പോൾ എനിക്ക് വിഷമമായി. ആ വാർത്തയും അതിനോടനുബന്ധിച്ച സംഭവങ്ങളും എന്റെ അന്നത്തെ ദിവസത്തെയാണ് ബാധിക്കുക.

നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് പേർ. അതിൽ ഒരാൾ മറ്റൊരാളെ കുറിച്ച് അങ്ങനെ പറയുമ്പോൾ കേൾക്കുന്ന നമുക്കാണ് വിഷമമാകുന്നത്. എന്തിനാണ് ഇപ്പോൾ അത് പറയുന്നത് എന്നാണ് നമ്മൾ ആലോചിക്കുക. അത് സത്യമായിക്കോട്ടെ, അച്ഛൻ കള്ളം പറയാറില്ല. എന്നാലും അത് ഇപ്പോൾ പറയേണ്ട ആവശ്യമില്ലല്ലോ? ഇവിടുത്തെ രാഷ്ട്രീയക്കാരെല്ലാം കാപട്യക്കാരല്ലേ? ഇലക്ഷന്റെ സമയത്ത് നമ്മളോട് പറയുന്ന കാര്യങ്ങളെല്ലാം അവർ ജയിച്ച് കഴിഞ്ഞത്‌ ചെയ്യുന്നുണ്ടോ? ഇല്ല. അപ്പോൾ നമ്മളെല്ലാവരും കാപട്യക്കാരാണ്.

വർഷങ്ങൾക്ക് മുൻപ് ലാൽ സാർ അച്ഛനോട് വളരെ അടുപ്പത്തോടെ പറഞ്ഞ ഒരു കാര്യം വർഷങ്ങൾക്ക് ശേഷം പറയേണ്ട ആവശ്യമുണ്ടോ? സരോജ് കുമാറിന് ശേഷം അവർക്കിടയിൽ അകൽച്ച ഉണ്ടായിട്ടുണ്ടെന്ന് നമുക്കെല്ലാം അറിയാം. ലാൽ സാർ അന്ന് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ അത് ഇപ്പോൾ പറയേണ്ട ആവശ്യവുമില്ല എന്ന് എനിക്ക് തോന്നി. അച്ഛൻ കാരണം അന്നത്തെ എന്റെ ദിവസം പോയി. ആ വാർത്ത കണ്ടതും ഞാൻ ഭാര്യയോട് പറഞ്ഞു, നമ്മൾ ഇനി കുറച്ച് ദിവസം എയറിൽ ആയിരിക്കുമെന്ന്. അങ്ങനെ തന്നെ ആയിരുന്നു. എയറിലായിരുന്നു നമ്മുടെ കുടുംബം കുറച്ച് ദിവസം’, ധ്യാൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button