USALatest NewsNewsInternationalCrime

വളർത്തു നായയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് 19കാരി, വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു: ഒടുവിൽ അറസ്റ്റ്

വാഷിങ്ടൺ: വളർത്തു നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട്, വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പെൺകുട്ടി അറസ്റ്റിൽ. മിസിസിപ്പി സ്വദേശിനിയായ പത്തൊമ്പത് വയസുകാരിയായ ഡെനിസ് ഫ്രേസിയർ ആണ് അറസ്റ്റിലായത്. വളർത്തു നായയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തത്. പത്ത് വർഷം വരെ തടവിൽ കഴിയേണ്ട കുറ്റമാണ് പത്തൊമ്പതുകാരിയായ പെൺകുട്ടി ചെയ്തതെന്നാണ് റിപ്പോർട്ട്.

ഡെനിസ് ഫ്രേസിയർ വളർത്തുനായയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ സ്നാപ് ചാറ്റ് വഴിയാണ് പ്രചരിപ്പിച്ചത്. പ്രദേശവാസിയായ ഒരാൾ വീഡിയോ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. തന്റെ 17 വർഷത്തെ പോലീസ് ജീവിതത്തിൽ, ഇതുവരെ അന്വേഷിച്ചതിൽ വച്ച് ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന കേസാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ജെഡി കാർട്ടർ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ കൈയ്യിലുണ്ടെന്നും അതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ അനുവാദമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണം ആരംഭിച്ചതേയുള്ളൂ എന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ജെഡി കാർട്ടർ പറഞ്ഞു. വീഡിയോയിൽ മൂന്ന് നായകളാണുള്ളതെന്നും നായകളെല്ലാം സുരക്ഷിതരാണെന്നും കാർട്ടർ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ഡെനിസ് ഫ്രേസിയറെ 2023 ഏപ്രിൽ 6 വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി. 25000 ഡോളർ കെട്ടിവെക്കാനും വിചാരണ തീരുന്നത് വരെ മൃഗങ്ങളിൽ നിന്ന് മാറി നിൽക്കാനും ജഡ്ജി ഗ്രാന്റ് ഹെഡ്‌ജപെത്ത് ഉത്തരവിട്ടു. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ, ഡെനിസ് ഫ്രേസിയറിന് 10 വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button