Latest NewsKeralaNews

നീതിക്കായി സ്ത്രീകൾ നടത്തുന്ന പോരാട്ടങ്ങൾ അവരുടേത് മാത്രമാകരുത്: ലിംഗഭേദമന്യേ എല്ലാവരും പങ്കുചേരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വനിതാ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണരായി വിജയൻ. സ്ത്രീ സമൂഹം കൈവരിച്ച നേട്ടങ്ങൾ ലോകമാകെ ആഘോഷിക്കുകയും ലിംഗനീതിക്കായി നടത്തുന്ന ശ്രമങ്ങളുടെ പ്രാധാന്യമുൾക്കൊള്ളുന്ന സന്ദേശങ്ങൾ ജനങ്ങളിലേയ്ക്ക് പകരുകയും ചെയ്യുന്ന ദിനമാണിതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പോയി : പ്ലസ്ടു വിദ്യാര്‍ത്ഥി സ്കൂളിനു സമീപം ജീവനൊടുക്കിയ നിലയിൽ

ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും’ എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര വനിതാ ദിനം ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യം. ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകളെ സ്ത്രീ ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയണം. വനിതാ ദിനത്തിന്റെ സന്ദേശമേറ്റെടുത്ത് ഡിജിറ്റൽ പാഠശാല പദ്ധതിയ്ക്ക് സർക്കാർ ഇന്നു തുടക്കം കുറിക്കുകയാണ്. വനിതകളെ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വനിത ശിശു വികസന വകുപ്പും ജെൻഡർ പാർക്കും സംയുക്തമായി നടപ്പാക്കുന്ന ഈ പരിപാടിയിലൂടെ അങ്കണവാടി ജീവനക്കാർക്കും കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനുമായി നടത്തി വരുന്ന അനവധി പദ്ധതികൾ കൂടുതൽ ഊർജ്ജസ്വലമായി സർക്കാർ മുന്നോട്ടു കൊണ്ടുപോകും. അവയുടെ വിജയത്തിനായി നാടിന്റെയാകെ പിന്തുണ അനിവാര്യമാണ്. നീതിയ്ക്കും തുല്യതയ്ക്കുമായി സ്ത്രീകൾ നടത്തുന്ന പോരാട്ടങ്ങൾ അവരുടെ മാത്രമാകരുതെന്നും ലിംഗഭേദമന്യേ എല്ലാവരും പങ്കു ചേരേണ്ട ഒന്നാണെന്നും ഈ വനിതാ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

അതുറപ്പു വരുത്തുമെന്നും സ്ത്രീകളുടെ ശാക്തീകരണത്തിനും സാമൂഹ്യനീതിക്കുമായി പ്രവർത്തിക്കുമെന്നും ഇന്ന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

Read Also: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ: സ്വർണ വർഷം പരിപാടി ഇന്ന് അവതരിപ്പിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button